ചിലന്തി :: ഷാമില ഷൂജ

Views:
ഷാമില ഷൂജ 
ഇവൻ ചിലന്തി !
ദേവശില്പിയെക്കാൾ  ചാരുതയോടെ  വല  നെയ്യുന്നവൻ!
കൊടും  ചതിയുടെ  സന്കേതമോരുക്കി തപസ്സിരിക്കുന്ന  പൂച്ചസന്യാസി  !

വിഷക്കുടമൊളിപ്പിച്ചു  തന്ത്രം  മെനയുന്ന നൈപുണ്യം !

ഇവൻ  ചിലന്തി !
വഞ്ചനാസൌധത്തെ  ആകർഷണ  വലയമാക്കുന്ന കുടിലത !
വലക്കണ്ണികൾക്ക് കെണിക്കണ്ണുകളുടെ  നിഗൂഡത!
ഓരോ  നൂലിഴകളിലും  സങ്കീർണ്ണമായ ചതിച്ചുഴികൾ !


ഇവൻ ചിലന്തി !
പ്രതിഷേധങ്ങളെ  വകവക്കാത്ത  സ്വാർത്ഥമോഹി !
പ്രഹരമേറ്റാലും വക്രതയുടെ മാറാല  തീർക്കുന്ന മ്ളേച്ഛ ജന്മം !
മോഹങ്ങൾക്ക്  മീതെ  കുരുക്കു വീണ ഇരയുടെ  പിടച്ചിലിൽ  ഉന്മാദിക്കുന്നവൻ!


ഇവർ ചിലന്തികൾ  !
സർവ്വനാശത്തിൻറെ  വാഴ്ച  വിതക്കുന്ന സ്വേച്ഛാധിപതികൾ!
ഒരു  നിയമത്തിനും  തളയ്ക്കാനാവാത്ത ഒറ്റയാന്മാർ !


No comments: