Photo Courtesy :: efloraofindia :: Adenanthera pavonina മഞ്ചാടിപോലെന്റെ കൈവെള്ളയിലിന്നു ചെഞ്ചോരയിറ്റുന്നു ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍ പൊട്ട് ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത്തുടുപ്പ്, ചെമ്പരത്തിക്കുമിച്ചെമ്പനീര്‍പ്പൂവിനു- മെന്തിനുമേതിനുമംഗരാഗം ! മേലെക്കറങ്ങുന്ന പങ്കയും മേശയില്‍ പാറുന്ന താളിലെ കൈവിരല്‍ത്താളവും വീണുപിടയും കടക്കണ്ണൊളികളി- ലൂളിയിടുന്നതാം ജന്മസാഫല്യവും പാദം പുതയും തിളയ്ക്കുന്ന ടാറിനെ മൂടിത്തിമിര്‍ക്കുന്ന മഞ്ഞിന്‍ കണങ്ങളും തീച്ചൂളയുള്ളിലും ചുറ്റിലും നീറുന്ന സൂര്യകിരണങ്ങള്‍ ചൊല്ലിയാടുന്നതും അങ്ങേച്ചരിവിലെ പച്ചിലക്കാട്ടില്‍ നിന്നി- ങ്ങോട്ടു പുഞ്ചിരിച്ചെണ്ടുനീട്ടുന്നൊരെന്‍ കൊച്ചുമലരിലെ പൂന്തേന്‍ നുകരുവാ- നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും പാണന്റെ പാട്ടും കടുന്തുടിത്താളവും വീണയും വേടനും വാടിയ പൂക്കളും നോട്ടം വിറയ്ക്കുന്ന വാക്കും വിതുമ്പുന്നു ദുഃഖമാണേകാന്തസന്ധ്യകള്‍ .... ദുഃഖമാണേകാന്ത സന്ധ്യകള്‍ തപ്തമെന്നുള്ളും പിടയ്ക്കുന്നു മഞ്ചാടിപോലെന്റെ കൈവെള്ളയില്‍ സ്‌നേഹസ്വപ്‌നം ജ്വലിക്കുന്നു. ഒരു തുള്ളികൊണ്ട...