ഉണ്മയും നന്മയും ചേലുള്ള ചൊല്ലുമായ്.... ശ്രീകുമാറെന്നുറ്റ സ്നേഹിതന്, കൈകളില്‍ ശ്രീവര, കലകള്‍, വര്‍ണ്ണങ്ങളക്ഷരക്കൂട്ടുകള്‍. പാതയില്‍ പതറാതെ ചാഞ്ഞും ചരിഞ്ഞും പാതി നിവര്‍ന്നും, കയറ്റം കിതയ്ക്കാതെ- യേറുവോന്‍, കുത്തിറക്കം ശാന്തപ്രവേഗം, പാറുന്ന കാറ്റിന്റെ പക്ഷം, സമചിത്തഭാവം വിലോലം. ശ്രീകുമാറെന്നുറ്റ സ്നേഹിതന്, കവിതകള്‍ പാടുന്ന ശ്രീരാഗമച്ഛന്‍, വയലാറു പുഴകള്‍ കത്തുന്ന- ഭാസ്കരന്, മാസ്മരകാവ്യതലങ്ങളില്‍ ഭൂതവും ഭാവിയും കൈകോര്‍ത്തു മേയുന്ന കാലങ്ങള്‍, വാഴ്വിന്റെ വീറുറ്റ വാഗ്വൈഭവം, താള- മാഴുന്നൊരാമ്പല്‍ക്കുളം, ജീവവേഗക്കുതിപ്പുകള്‍. ശ്രീകുമാറെന്നുറ്റ സ്നേഹിതന്, ബന്ധങ്ങള്‍- ശ്രീവത്സലതാനികുഞ്ജങ്ങള്‍, വേണൂനിനാദങ്ങള്‍ ഗോപകൗമാരകേളികള്‍, സ്വര്‍ഗസുഖഭോഗ- ഗോവത്സസമ്പല്‍സമൃദ്ധികള്‍, സന്മനസ്സിന് ധൂര്‍ത്തസ്നേഹപ്രവാഹം, ഒഴിയാക്കലം, കറികള്‍, ആര്‍ത്തിരമ്പും ചിരിക്കോളിന്റെ വര്‍ത്തമാനങ്ങളും. ശ്രീകുമാറെന്നുറ്റ സ്നേഹിതന്, തിടമ്പേറ്റി- ശ്രീകോവില്‍മുറ്റത്തു നില്ക്കു...