Skip to main content

Posts

Showing posts from October, 2018

Ramesh Warrier S

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

Ramesh S Warrier :: വിചാരസന്ധ്യ - അര്‍ബന്‍ നക്സല്‍, അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും

ഭാരതീയ വിചാര കേന്ദ്രം കഴക്കൂട്ടം   വിചാരസന്ധ്യ പ്രതിമാസ പ്രബന്ധ സമ്മേളനം - 29-October-2018 വിഷയം : അര്‍ബന്‍ നക്സല്‍ അവതരണം : രമേശ്‌ എസ് നക്സല്‍ എന്ന വാക്ക്... . പശ്ചിമ ബംഗാളിലെ നക്സല്‍ബാരി എന്ന ഗ്രാമം ലോകത്തിനു സമ്മാനിച്ച കുപ്രസിദ്ധമായ ഒരു ഭയമാണ് , “നക്സല്‍” എന്ന വാക്ക്. അടിസ്ഥാനപരമായി ചിന്താധാരകളില്‍ വലിയ അന്തരം ഒന്നും ഇല്ലാത്ത ഇന്ത്യയിലെ കമ്മുണിസ്റ്റു പാര്‍ട്ടിയില്‍ നിന്നും 1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം) ന്റെ ഒരു വിഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമെന നിലയ്ക്കാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ്  “നക്സലൈറ്റുകൾ” എന്ന് ഇവർക്ക് പേരു് വരുവാനിടയായത്. 1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത്.  ജന്മികളെ അവിടെയുള്ള കർഷകർ സംഘടിതമായി തിരിച്ചടിച്ചപ്പോൾ ആക്രമണം രൂക്ഷമായി. ചൈനയിലെ മാവോ സെ ഡോങ്ങി ന്റെ ആശയങ്ങളിൽ ആകൃഷ്ട...