Sidheek Subair :: ജപ്തി

Views:


ജപ്തി

പണയത്തിലാണവൾ-
          ക്കെങ്കിലുമെന്നുമെൻ
പ്രണയമെനിക്കെന്‍റെ
          പ്രാണനാണ്...

പലിശയും കൂട്ടു-
          പലിശയും തവണകൾ
പലതുണ്ടടയ്ക്കുവാൻ
          ബാക്കിയിന്നും ....

ജപ്തിതൻ വക്കിലാ-
          ണെന്തു പേടിക്കുവാൻ,
തൃപ്തൻ, മുതൽ നിന്‍റെ
          കൈയ്യിലല്ലോ ?





No comments: