നേതാജി: സവർക്കർ വാഴ്ത്തിയ 'മരണമില്ലാത്ത സുഭാഷ്' കെ വി രാജശേഖരൻ 'Long live deathless Subhash. Victory to goddess of freedom!". (മരണമില്ലാത്ത സുഭാഷ് നീണാൾ വാഴട്ടെ! സ്വാതന്ത്ര്യത്തിന്‍റെ ദേവത വിജയിക്കട്ടെ!) വീരഭാരതപുത്രൻ വിനായക ദാമോദർ സവർക്കറുടെ വാക്കുകളിലൂടെ (1952 മേയ്: 'അഭിനവ് ഭാരത്' വേദി) ഭാരതാംബയുടെ ഹൃദയ വികാരങ്ങളാണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ തഴുകി അനുഗ്രഹിച്ചത്. 'നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാ മെന്ന' നേതാജിയുടെ വാക്കുകൾ കേട്ട് ഇൻഡ്യൻ നാഷണൽ ആർമി യുടെ പടകുടീരത്തിലേക്ക് ദേശീയതയുടെ വീര പോരാളികൾ ആവേശത്തോടെ ഒഴുകിയെത്തി. സൂര്യനസ്തമിക്കില്ലായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം പരാജയം മുഖത്തോടു മുഖം കണ്ടു. പിന്നീട് സഖ്യ കക്ഷികളുടെ ബലത്തിൽ യുദ്ധത്തിൽ അന്തിമ വിജയം സാമ്രാജ്യത്വ ശക്തികൾ തന്നെ നേടിയെങ്കിലും ദില്ലിയിലെ ചുവപ്പു കോട്ടയിൽ യൂണിയൻ ജാക്ക് താഴ്ത്തി, ത്രിവർണ്ണ പതാക ഉയർത്തി ഭാരത് മാതാ കീ ജയ് മുഴങ്ങുന്നതിന് ഇട വരുത്തിയതിൽ നിർണ്ണായക പങ്കുവഹിച്ചത് പൊരുതി വീണ നേതാജിയും ഇൻഡ്യൻ നാ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog