Views:
കൈ കഴുകൽ
കവിത - എം.ആർ. മധു
എല്ലാരും കൈ കഴുകുന്നു
എപ്പോഴും കൈ കഴുകുന്നു
അതാണത്രേ ഒരേ ഒരു രക്ഷ.
ഊണിന് മീനില്ലേന്ന് ചോദിച്ചു
ഭാര്യ കണ്ണുരുട്ടി, കൈ കഴുകി
പോയിരുന്ന് പഠിക്കാൻ പറഞ്ഞു
'കോളേജില്ലല്ലോ' മക്കൾ കൈകഴുകി
അയൽപക്കത്തെ മിലിറ്ററിയോട്
''ക്വാട്ട വല്ലതുമിരുപ്പുണ്ടോ?''
അയാൾ ഒന്നാക്കിച്ചിരിച്ച് കൈ കഴുകി
അതൊക്കെ പോട്ടെ
അടുത്ത മാസത്തെ ശമ്പളം?
സർക്കാരിപ്പൊഴേ കൈ കഴുകി
ഒരു മാസത്തെ ശമ്പളത്തിനിങ്ങു വരട്ടെ
നമ്മളും കൈ കഴുകും
ഏറ്റവും നന്നായി കൈകഴുകിയത് ദൈവങ്ങളാണ്
അവർ കൈ കഴുകി
കണ്ണടച്ച്, മൂടിപ്പുതച്ച്...
No comments:
Post a Comment