രമേശിനെ വീഴ്ത്തിയവർ സതീശനെ വാഴ്ത്തുമോ? കെ വി രാജശേഖരൻ കെ വി രാജശേഖരന്‍ +91 9497450866 തുടരെ തുടരെ ദേശീയതലത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും പരാജയത്തിന്‍റെ പടുകുഴിയിൽ വീണിട്ടും പ്രകാശ് കാരട്ടോ സീതാറാം യച്ചൂരിയോ രാജിവെച്ചിട്ടില്ല. കേരളത്തിലാണെങ്കിൽ 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട് നാണം കെട്ടിട്ടും കൊടിയേരി ബാലകൃഷ്ണനോ പിണറായി വിജയനോ രാജിവെച്ചിട്ടില്ല. 2014ലും 2019ലും പരാജയപ്പെട്ട് ഔദ്യോഗിക പ്രതിപക്ഷ നേതാവിന്‍റെ പദവി പോലും നഷ്ടപ്പെട്ട കോൺഗ്രസ്സിന്‍റെ സോണിയയും രാഹുലും പ്രിയങ്കയും അടങ്ങുന്ന ഹൈക്കമാൻഡും പണി മതിയാക്കി വഴിമാറിയിട്ടില്ല. പക്ഷേ കേരളത്തിലെ തിരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്ന സീറ്റുകളിൽ ഒരെണ്ണം കുറഞ്ഞെങ്കിലും വോട്ടിന്‍റെ ശതമാനം ഒട്ടും കുറഞ്ഞിട്ടില്ലാത്ത വലതു വർഗീയ മുന്നണിയിൽ കണ്ടത് വേറൊരു രീതിയാണ്. പേരിന് പ്രതിപക്ഷ നേതാവായിരുന്നെങ്കിലും മുന്നണി ജയിച്ചാൽ മുഖ്യമന്ത്രിപദം രമേശിനല്ലാ ഉമ്മൻ ചാണ്ടിയ്ക്കായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തൂണും ചാരി നിക്കുന്നവൻ പെണ്ണും കൊണ്ടു പോകുമെ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog