Skip to main content

Posts

Showing posts from October, 2022

Subhash Madhavan :: ശസ്ത്രക്രിയ

                    ശസ്ത്രക്രിയ സുഭാഷ് മാധവൻ ഹൃദയം കൊണ്ട് ഹൃദയത്തെ കീറി മുറിക്കുമ്പോൾ വാക്കുകളിൽ  ചോര പൊടിയാതെ ശ്രദ്ധിക്കണേ .... ശസ്ത്രം ശരിക്കും താഴ്ന്നിറങ്ങുമ്പോൾ വേദന സ്വാഭാവികം. എങ്കിലും കൈത്തഴക്കമതു കുറയ്ക്കാനുതകുമെ ന്നൊരാശ്വാസം. പറഞ്ഞു നിറുത്തുമ്പോൾ അയ്യാൾ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി നിശ്ചിത അളവിൽ പീലികൾക്കിടയിൽ അടർന്നു വീഴാറായ ബാഷ്പകണങ്ങൾ പിന്നെ ....... അവർ പരസ്പരം ഹൃദയങ്ങളെ തുന്നിച്ചേർക്കുകയിയിരുന്നു.