‘നോട്ടമുണ്ടെന്നാണ് മീര പറഞ്ഞത്“ എന്നാൽ "എനിക്ക് ബോധ്യപ്പെട്ടില്ല” മീന മറുപടി പറഞ്ഞപ്പോൾ “നീ ഏത് ലോകത്താണ് ജീവിക്കുന്നത്?" എന്ന അടുത്ത ചോദ്യം വന്നു. എന്നാലതിനു മറുപടി പറയാതെ ഒരു ദീർഘനിശ്വാസം വിട്ടുമീര. കാരണം തേടുക എന്നത് മീരയ്ക്ക് താല്പര്യമില്ലാത്ത കാര്യമാണ്. കഴിഞ്ഞതിനെപ്പറ്റി ആലോചിച്ച് തലചൂടാക്കാൻ ഒട്ടും താല്പര്യമില്ലാത്ത ആളാണ് മീര. എന്നിട്ടും, മീനയെ ആദ്യമായി കണ്ടത് ഓർത്തെടുക്കാൻ ശ്രമിച്ചു. കോളേജ് അഡ്മിഷൻ കഴിഞ്ഞ് വാർഡനെ കാണാൻ വരാന്തയിൽ കാത്ത് നിന്നപ്പോഴാണ് മുടി പറ്റെവെട്ടിയ കാത് കുത്താത്ത പെണ്ണ്; ആൺകുട്ടിയാണോഎന്ന് സംശയിക്കത്തക്ക ശരീരപ്രകൃതിയും നടത്തവും നോട്ടവും. മുഖത്ത് ലവലേശം നാണമില്ലാത്ത ഭാവം. എന്നാൽ വശ്യമായ ചിരിയും ഐശ്വര്യവും. അമ്മയാണ് വിളിച്ച് കാണിച്ചു തന്നത് ആ സാധനത്തെ. പിന്നെ "മോളേ" എന്ന് വിളിച്ചുകൊണ്ട് ചോദിച്ചു. “ഇവിടെയാണോ വാർഡൻ വരുമെന്ന് പറഞ്ഞത്?" പെട്ടെന്ന് മുഖം പ്രസന്നമായി ചിരിച്ചുകൊണ്ട് "അതേ അമ്മേ!” എന്ന് മറുപടി പറഞ്ഞു. മറ്റൊരാൾ അമ്മേ എന്ന് വിളിച്ചപ്പോ എനിക്ക് ദേഷ്യം വന്നു, അസൂയമൂത്ത് അമ്മയെ ഞാൻ നുള്ളി. പലിശസഹിതം അപ്പോതന്...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog