ജൂൺ 12 2023 കോളേജിലേക്ക് പോകുന്ന ദിവസം രാവിലെ എഴുന്നേറ്റാൽ പിന്നെ ഒരു ആലോചന ആണ്. പോകണോ പോകണ്ടയോ എന്നൊക്കെ. സമയം പോകുന്നത് ഇങ്ങനെ ക്ലോക്കിൽ നോക്കി നടന്നു സമയം കളയും.മഴ കൂടില്ല എന്നുറപ്പായാൽ മാത്രം ഒരു തീരുമാനത്തിൽ എത്തും. വള്ളത്തിൽ കയറി അക്കരെ ഇറങ്ങണം.മഴക്കോള് ഉണ്ടെങ്കിൽ കുറച്ച് പാടാണ് എനിക്ക് മടിയും.അങ്ങനെ മടി പിടിച്ചു ഞാൻ ഇറങ്ങിയ ഒരു ദിവസം. ബോട്ട് വരുന്നവരെ വെറുതെ നടന്നിട്ട് കായലിന്റെ അക്കരെൽ ബോട്ട് എത്തി എന്ന് കാണുമ്പോൾ കണ്ണിൽ കണ്ടതൊക്കെ പെറുക്കി ബാഗിൽ വെച്ചു . ഇങ്ങോട്ട് കൊണ്ട് വന്നത് എന്താണ് തിരിച്ചു കൊണ്ട് പോകേണ്ടത് ഒന്നും ഓർമ കാണില്ല.കായൽച്ചിറ ജെട്ടിയിൽ ബോട്ട് അടുത്താൽ മാത്രമേ അതെനിക്ക് കിട്ടു എന്ന തരത്തിൽ ആണ് ഞാൻ ഇറങ്ങുന്നത്. വരുന്ന ബോട്ടിനു വട്ടം കൊണ്ട് വള്ളം ഇട്ട് രാജകീയമായി ബോട്ടിൽ കയറി. കയറിയാൽ പിന്നെ ബോട്ടിന്റെ നടുക്ക് എഞ്ചിൻ ഇരിക്കുന്ന ഭാഗത്തു കുറേ ബാഗുകളും കുടകളും സീറ്റ് നിറഞ്ഞു കുറേ ആളുകളും സ്കൂളിൽ പോകുന്ന കുട്ടികളും. ഞാൻ കണ്ണിൽ കണ്ട സ്ഥലത്ത് ബാഗ് വെക്കും പിടിച്ചോണ്ട് നിൽക്കില്ല. ബോട്ടിൽ കയറിയാൽ എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കും എന്താണ് എന്ന...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog