Views:
എം കെ ഹരികുമാർ
|
പാതിരാത്രിയില്‍ വിവശയായി
ഒലിച്ചിറങ്ങിയ രതിവാഞ്ഛയ്‌ക്കും
ജീവിതപ്രേമമില്ല.
ഒന്നു തടഞ്ഞാല്‍ ജീവനൊടുക്കികളയും !
മരിച്ചുകിടക്കുമ്പോഴും രതി
പരാജയപ്പെടുന്നില്ല.
നാക്ക് നീട്ടി അത് പിന്നെയും നക്കാനുള്ള
വെപ്രാളത്തിലാണ്.
ചീഞ്ഞ സ്വപ്നങ്ങളുടെ
ഉത്തര- ഉത്തരാധുനിക തീവണ്ടിയപകടങ്ങളില്‍
അവന്‍ , വഴിമുട്ടിയ ആ ഭ്രാന്തന്‍
ഭാഷാശാസ്ത്രം ഇതാ
കവിതയെ തടഞ്ഞ് വച്ചിരിക്കുന്നു.
ജീവിക്കാത്ത ജീവിതങ്ങളാണ് ഇവിടെ
ഉത്സവമാകുന്നത്.
No comments:
Post a Comment