എസ്. അരുണഗിരി കുട നന്നാക്കാനുണ്ടോ ? കല്ല് കൊത്താനുണ്ടോ ? ഈയം പൂശാനുണ്ടോ ? ഈ ഗാനം എന്നേ മാഞ്ഞുപോയ് ! അടുക്കള പാത്രങ്ങള്‍ മാറ്റിവാങ്ങുന്നു കീറല് തുന്നിയുടുക്കാത്തവര്‍ പുത്തന്‍ കുടകള്‍ ശീലമാക്കി പഴയതായൊന്നും പാടില്ല വീട്ടില്‍ വീടെത്ര വൃത്തി ! പൊടിയില്ല , പല്ലി , പഴുതാര , പാറ്റ , ചിലന്തി , എലികളില്ലാത്ത വീട് പകലില്‍ തനിച്ചാണ് വീട് സന്ധ്യയൊടെത്തുന്നു പിന്നെ , സ്വപ്‌നങ്ങളില്ലാത്ത ഗാഢനിദ്രയില്‍ വീട് ഓച്ചിറക്കാളയെ കൂട്ടിവരുന്ന പണ്ടാരമിന്നു വരാറില്ല പരബ്രഹ്മ തോഴന്‍ മണി കിലുക്...