Views:
പുണ്യമാം ജന്മമാണത്രേ....പുണ്യമാം ജന്മമാണത്രെയീ സ്ത്രീജന്മം !ചൊല്ലിയതാരാണീ പൊളിവചനം ?നിത്യം നിരന്തരം കാണുന്നു കേള്‍ക്കുന്നീ-പുണ്യജന്മത്തിന്റെ പീഡന ഗാഥകള്‍.മാനവും ജീവനും നേരിടും ഭീഷണിചോദിക്കുന്നിങ്ങനെ പുണ്യമോ സ്ത്രീജന്മം ?അമ്മിഞ്ഞപ്പാലിൻ നറുമണം മാറിയാല്അമ്മലര്ച്ചുണ്ടിനുണ്ടേറെ വിലക്കുകള്ഉച്ചത്തിലൊന്നുരിയാടുവാനാകില്ലപൊട്ടിച്ചിരിച്ചു കളിക്കുവാനാകില്ല.കുച്ചുവിലങ്ങില്‍ തളച്ചീടിലുമവള്കൂസലെന്യേ വിദ്യയഭ്യസിച്ചീടിലുംആണിനൊപ്പം സ്ഥാനമാനമാര്ജ്ജിക്കിലുംപെണ്ണവള് ശാപത്തില്‍ ജന്മമായ്മേവണംഏകയായെങ്ങാനും യാത്ര ചെയ്തീടുകില്മുന്നിലായെത്തും വിപത്തുമറിയണംഒറ്റയ്ക്കു വീട്ടിലരക്ഷണം നില്ക്കിലോഒട്ടും നിനയാതെയാപത്തണഞ്ഞിടാംകേവലം ഭോഗവസ്തുവോ സ്ത്രീയൊരുചേതനയറ്റ പളുങ്കു ചഷകമോഎന്തിനാണിങ്ങനെ പാഴ്ജന്മമായിയീനാരിയെ മണ്ണില്‍ ജനീപ്പിച്ചതീശ്വരന്കാപാലികര്ക്കങ്ങു കത്തുന്ന കാമത്തെകത്തിച്ചമര്ത്താന് കരുവാക്കുവാനോ ?എന്തിനാണ് ? എന്തിനാണീശ്വരാ....എന്തിനാണീശ്വരാ അബലയാം പെണ്ണിനെമണ്ണിതില് സൃഷ്ടിച്ചയച്ചതുമെന്തിനായ് ?കൂര്‍ത്ത ചുണ്ടുള്ളൊരാ കഴുകവൃന്ദത്തിനുകൊത്തി വലിച്ചു രസിക്കുവാനോ ?എന്തിനാണീശ്വരാ....മഹിമയില്ലെങ്കിലീ മഹിളയേയെന്തിനായ്വെറുതേ തപിച്ചു ചുമക്കുന്നു ഭൂമിയും ?വേണ്ടായിവിടൊരു സ്ത്രീജന്മം കൂടി മേല്പുരുഷ വര്‍ഗത്താല്‍ നിറയട്ടെയീധരാശാസ്ത്രം പുതിയൊരു മാര്‍ഗം തിരയട്ടെനാരികള് മായട്ടെ പേക്കിനാവായിനീ.പുണ്യമാം ജന്മമാണത്രേപുണ്യമാം ജന്മമാണത്രെയീ സ്ത്രീ ജന്മം !ചൊല്ലിയതാരാണീ പൊളിവചനം ?
ശ്രീകൃഷ്‌ണവിഹാര്‍
റ്റി. സി. 4/1956,
T C W A
E 6, പണ്ഡിറ്റ്
കോളനി.
കവടിയാര്‍ പി ഒ
തിരുവനന്തപുരം695003
ബി ശാരദാമ്മ |