Views:
രാവിന്റെ കൂടാരത്തിലേക്ക്പകല് നൂണ് കടന്നു.മൂവന്തിപ്പിന്വാതിലിലൂടെഇരുട്ടുകൊണ്ട് ഓട്ടയടച്ച്മിന്നാമിഌങ്ങ് വെട്ടത്തില്എണ്ണക്കറുപ്പിന്റെ മന്ദഹാസംകൊണ്ടൊരത്താഴം.നിശാഗന്ധി പൂത്ത്എരിവായ്പ്പരന്നു.മഞ്ഞുപാളികളുരിഞ്ഞ്യാമതല്പ്പത്തില്ഇഷ്ടം വിരിച്ചൊരുക്കി,നെഞ്ച് പൊളളുന്നൊരു പരിരംഭണംഎതിര് മലകളില്ചുംബനത്തിന്റെ മാറ്റൊലിരാവിലലിഞ്ഞ്വിയര്പ്പ് പുതച്ചുറങ്ങി പകല്രാക്കാറ്റ് പതിഞ്ഞ്, കൂര്‍ക്കം വലിച്ച്.പൂങ്കോഴി വിളിച്ചപ്പോള്കണ്ണും തിരുമ്മി,പുലരി തുറന്ന് പുറത്തേയ്‌ക്ക്,ചുണ്ടില്‍ പുരണ്ട രാച്ചിരിമങ്ങാതെ നില്‍പ്പാണ്.പകലിന്റെ മുഖത്തപ്പോഴും...