Arunkumar Vamadevan :: അച്ഛൻ

Views:

അരുണ്‍ വാമദേവന്‍

പത്ത് മാസം വയറ്റിൽ ചുമന്നില്ല
പേറ്റ്നോവിൻ കഠിനതയേറ്റില്ല
അമ്മ ഗർഭം ധരിച്ച ദിനം മുതൽ

നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ

കുഞ്ഞുദേഹം പിറന്നിടാനായിട്ടു
വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌
ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു
രണ്ടുപേരും സുഖമായിരിക്കുവാൻ

അച്ഛനെന്നും തണൽ വിരിച്ചങ്ങനെ
വീട് മൂടിയൊരാൽമരം പോലവേ
വേനലേൽക്കാതെ പേമാരിയും തഥാ
കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌

ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ
പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം





2 comments:

Unknown said...

അച്ഛനായപ്പോൾ ഉണ്ടായ തിരിച്ചറിവൊ? അതോ അച്ഛനെ തിരിച്ചറിഞ്ഞതോ? ഏതായാലും വാക്കുകളിൽ നിറയുന്നു അച്ഛനെന്ന സത്യം 💖

Unknown said...

അച്ഛനായപ്പോൾ ഉണ്ടായ തിരിച്ചറിവൊ? അതോ അച്ഛനെ തിരിച്ചറിഞ്ഞതോ? ഏതായാലും വാക്കുകളിൽ നിറയുന്നു അച്ഛനെന്ന സത്യം 💖