Skip to main content

Arunkumar Vamadevan :: അച്ഛൻ


അരുണ്‍ വാമദേവന്‍

പത്ത് മാസം വയറ്റിൽ ചുമന്നില്ല
പേറ്റ്നോവിൻ കഠിനതയേറ്റില്ല
അമ്മ ഗർഭം ധരിച്ച ദിനം മുതൽ

നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ

കുഞ്ഞുദേഹം പിറന്നിടാനായിട്ടു
വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌
ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു
രണ്ടുപേരും സുഖമായിരിക്കുവാൻ

അച്ഛനെന്നും തണൽ വിരിച്ചങ്ങനെ
വീട് മൂടിയൊരാൽമരം പോലവേ
വേനലേൽക്കാതെ പേമാരിയും തഥാ
കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌

ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ
പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം


Comments

  1. അച്ഛനായപ്പോൾ ഉണ്ടായ തിരിച്ചറിവൊ? അതോ അച്ഛനെ തിരിച്ചറിഞ്ഞതോ? ഏതായാലും വാക്കുകളിൽ നിറയുന്നു അച്ഛനെന്ന സത്യം 💖

    ReplyDelete
  2. അച്ഛനായപ്പോൾ ഉണ്ടായ തിരിച്ചറിവൊ? അതോ അച്ഛനെ തിരിച്ചറിഞ്ഞതോ? ഏതായാലും വാക്കുകളിൽ നിറയുന്നു അച്ഛനെന്ന സത്യം 💖

    ReplyDelete

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A