Skip to main content

സ്ത്രീ സ്നേഹമര്‍ഹതി :: ബി കെ സുധ, നെടുങ്ങാനൂർ

ബി കെ സുധ, നെടുങ്ങാനൂർ

പെണ്‍മനസ്സു ചുരത്തുന്ന നന്മയും
സ്നേഹവുമാദരവുമറിയുവാന്‍
ദേഹദേഹികള്‍ തന്‍ പാതിയായിടും
പെണ്‍കുലത്തിന്നിരുള്‍പ്പുര തീര്‍ക്കയോ?

കൂടു തീര്‍ത്തതില്‍ ബന്ധിച്ചിടുന്നതും
കൂട്ടരില്‍ നിന്നകറ്റി നീറ്റുന്നതും
തുരുതുരെയപമാനത്തില്‍ മുളളുകള്‍
കൊണ്ടു കുത്തി നോവിപ്പതുമെന്തിനോ?

നാരിയായാലവള്‍ക്കു ചുമക്കുവാന്‍
നിസ്സഹായത തന്‍ കുരിശോ ചിതം?
ലൗകിക സുഖോപാധിയായ്‌ മാത്രമോ
പൊന്‍മകളെ വളര്‍ത്തേണ്ടതിന്നു നാം?

ഹൃദയതാളം പകര്‍ന്നു നീ നാരിയെ
അരുമയായ്‌ സദാ കാത്തു പോറ്റീടുക
സ്നേഹ സാന്ത്വന സേവനം ചെയ്തു നീ
പെണ്‍കഴിവുകളൂട്ടി വളര്‍ത്തുക

കൂട്ടിലല്ല സംരക്ഷണം നാരിതന്‍
കൂടെ രക്ഷയായ്‌ മെയ്‌ ചേര്‍ത്തു നില്‍ക്കുക
നിന്‍കരുത്തായി നിന്റെ സന്തോഷമായ്‌
നിന്റെ സ്നേഹിതയായി നടത്തുക.

തലമുറകളായ്‌ ചൊല്ലിപ്പഠിച്ചതാം
വികല മന്ത്രങ്ങളെല്ലാം മറക്കുക
സത്യമാം മന്ത്രമിതു നീയറിയുക
ഏറ്റുചൊല്ലുക, സ്ത്രീ സ്നേഹമര്‍ഹതി.‌
-----00000-----
ഈ കവിതകളും .....


Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A