പത്മതീര്‍ത്ഥം :: എം. മാഹിന്‍

Views:
എം. മാഹിന്‍

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സന്നിദ്ധിയില്‍
തൊഴുതു മടങ്ങും കുചേലന്‍
മഹാലക്ഷ്‌മിയെ സൂക്ഷിക്കുവാന്‍
ദൈവം തന്ന പണ്‌ഡിതന്‍
വിശാലഹൃദയന്‍
മതിയോളം കാശ്‌ കണ്ട്‌
ശ്രുതി താളത്തില്‍ മുഴുകും
അറയിലെ ചില്ലുകാശുകള്‍
മനോഹരമായി മണി മണിയായി
മൃദുവായി സൂക്ഷിച്ചിടും

കണക്ക്‌ നോക്കാന്‍
കണ്ണാടി വെയ്‌ക്കുന്ന
കണക്ക്‌ പ്രിയന്‍
കണക്കിലെ അക്ഷര തെറ്റ്‌
ഉടന്‍ കണ്ടുപിടിയ്‌ക്കുന്ന മിടുക്കന്‍

ജോലിഭാരം കീഴടക്കി
ചായകുടിയ്‌ക്കാന്‍ പോകാന്‍ നേരം
ഒരു ദീര്‍ഘ നിശ്വാസത്തില്‍
ഒന്നാം തീയതി
അറയ്‌ക്കല്‍ വീട്ടിലെ കുഞ്ഞി പാറു
പെന്‍ഷന്‍ വാങ്ങാന്‍ വന്നീടും നേരം
ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ആയ കുചേലന്‍
കാലപഴക്കം ചെന്ന കെട്ടിടത്തിന്റെ ബഞ്ചില്‍
ഊഴം കാത്ത്‌ ഇരിക്കാന്‍ പറയും
ക്ഷുഭിതയായി കുഞ്ഞു പാറു
നെടുവീര്‍പ്പടക്കി
ഭരണങ്ങാടിയില്‍ നിന്നും വന്ന
കുചേലനെ നോക്കി പിറുപിറുക്കും
വിരല്‍ തുമ്പില്‍ ഞെക്കുന്ന
മണിയുടെ ശബ്‌ദം കേട്ട്‌
കുഞ്ഞി പാറു ഓടി അരികില്‍ എത്തും.
ഭരണങ്ങാടിയില്‍ നിന്നും സ്ഥലം മാറി
തിരുവിതാംകൂറില്‍ എത്തിയ കുചേലന്‍
ഒരു ചിരകാല സ്വപ്‌നം ആയ
. പി. ഒ പദവി
നാളേറെ ആയി മോഹിക്കുന്നു.

പൗരസുന്ദരം
അമ്മയുടെ വാത്സല്യം പോലെ
കരുണമയം
നിറയ്‌ക്കുന്ന ജീവിതം നേടാന്‍
പത്മനാഭ സ്വാമിയുടെ
പുഴയില്‍ മുങ്ങിക്കുളിച്ച്‌
വനമാലയായി ഓഫീസില്‍ എത്തിടും നേരം
ഇണക്കുരുവികളായ
മക്കളുടെ സ്‌നേഹവിരുന്ന്‌
നിത്യവും ആസ്വദിയ്‌ക്കും ഞാന്‍

മൂടിപ്പുതച്ച്‌ ഇരിയ്‌ക്കുന്ന അമ്മയുടെ
കാല്‍തൊട്ട്‌ വണങ്ങി
.പി. ഒ പദവി ഏറ്റെടുക്കും നേരം
കൂടെ നില്‍ക്കുന്ന
കുട്ടി കിടാങ്ങളെ ധ്യാനിച്ച്‌
സ്ഥാനകയറ്റം കിട്ടി പോകും നേരം
ചിറക്‌ മുളച്ച പക്ഷിയെപ്പോലെ
തിരുവിതാംകൂറില്‍ വന്നിടും നേരം
അറിവില്ലാ പൈതങ്ങള്‍
ചാടി എഴിച്ചീടും നേരം
ചിലങ്കയുടെ ശബ്‌ദം കേട്ട്‌ തിരിയുന്ന
കുചേലന്‍ സൗമ്യമായി പുഞ്ചിരിയ്‌ക്കും

പോസ്റ്റുമാസ്റ്റര്‍
കൗമാരപ്രായം കഴിഞ്ഞ മാസ്റ്റര്‍
തമാശകള്‍ പറഞ്ഞ്
സുഗന്ധം പൂശി വന്ന കുചേലനെ
കസേര ഇട്ട്‌ ആനയിക്കുന്നു.
മലയാളത്തിന്റെ പ്രിയ പുത്രന്‌
ഒരായിരം ആശംസകള്‍ നേര്‍ന്നിടും നേരം.
എം. മാഹിന്‍,
റ്റി. സി. 20/ 1163,
കല്ലുവെട്ടാന്‍ കുഴി,
കരമന,
തിരുവനന്തപുരം - 2,



No comments: