ഇറച്ചിക്കൊതിയോടെ ഉച്ചനേരംഉദാസീനതയോടെ ഓർത്തുപോയിസഹജീവിയെത്തിന്നും ക്രൂരതയെ!ഏകാന്തതയ്ക്കെന്തോ പന്തികേട് !പെട്ടെന്നറിയാത്ത മോഹമൂർച്ച ?ഞാനാകെയൊന്നു വിയർത്തു പോയി…അന്നേരമെന്നിലെ ചോരച്ചാലിൽമീനുകൾ നീന്തുന്നതായിത്തോന്നികോഴികൾ കണ്ഠത്തിൽ നിന്നാവണംകൂകിച്ചിനയ്ക്കയാണിണയോടൊപ്പം.അരക്കെട്ടിൽ നിന്നേതോ കാളക്കൂറ്റൻമുക്രയിട്ടാക്കൊമ്പുലുക്കിടുന്നു.സ്നായുക്കൾതോറും മുയൽക്കിതപ്പ്സുഷുമ്നയിലൂടെയോ പ്രാപ്പിടപ്പ്തലച്ചോറിലാകെയും മാനിളക്കം.കൺകളിലേതോ ഭയന്ന പാവം.ഹൃദയത്തിലേതോ പിടഞ്ഞു വീഴ്ചസന്ധികളിൽ ദുർമൃതിച്ചോരച്ചൂര്അപ്പൊഴേക്കെൻ ദേഹമാകെയേതോവിത്തുകൾ പുല്ലുകൾ കിളിർത്ത തോന്നൽ…പെട്ടെന്നെൻ കുസൃതികൾ മക്കൾ വന്ന്കെട്ടിപ്പുണർന്നു കളിക്കുകയാൽതോന്നൽച്ചരടുമുറിഞ്ഞുപോയി!…വെന്തു രുചിക്കുന്നൊരുച്ച വീട്ടിൽകരിഞ്ഞു മണക്കുന്ന ജീവിതത്തിൽദുരൂഹത വഞ്ചിച്ചൊരിഭൂമിയിൽ !
പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair