Views:
നീര്‍മിഴി തുളുമ്പാതേ നിന്‍ മിഴി തുറക്കാതേനിന്നു ഞാന്‍ നിര്‍വ്വികാരം നിശ്ചലം സവിധത്തില്പണ്ടെന്നോ പിണങ്ങി നീ പിരിഞ്ഞു പോയീടിലുംഇന്നും നിന്‍ വരവിനായ് കാത്തു കാത്തിരിപ്പു ഞാന്‍.എന്തിനേ പിണങ്ങി നീ എന്തിനേ പിരിഞ്ഞു നീതെറ്റെന്തു ചെയ്‌തു ഞാനെന്നോതുമോ കനിഞ്ഞുനീ?കണ്ണായി കരളായി കാവലായ് കാത്തോരെന്നെകണ്ണിലെ കണ്ണിലെ കരടായി കാണുവാനെന്തെ മൂലം?പിച്ചവച്ചിടും നിന്റെ കാലൊന്നിടറിയാലപ്പോളാ-ക്കിളിക്കൊഞ്ചല്‍ തെല്ലൊന്ന് ചിലബിയാല-പ്പോഴും പിടക്കുമെന്നുള്ളം നീ കണ്ടീലെന്നോ-യെന്‍ കരള്‍തുടിപ്പുകളൊന്നുമേ കേട്ടീലെന്നോ ?എന്‍കരമെപ്പോഴും നിന്‍ തുണയ്ക്കായണഞ്ഞല്ലൊഎന്നിട്ടുമെന്തേ, ഞാന്‍ നിന്‍ ശാശ്വത ശത്രുവായി ?നിര്‍വ്വികാരനായി നിശ്ചിന്തിതനായി വേണ്ടൊരുസുഷുപ്തി നീ ജാഗരംകൊള്ളു വേഗം.നിത്യമെന്നീശനോടായിത്ഥം ഞാനര്ത്ഥിക്കുന്നുനിന്നുയിര് ഞങ്ങള്‍ക്കായീയേകണേ തിരിച്ചു നീ.പ്രാര്ത്ഥനാഭരിതമെന്നുള്ളമേയര്പ്പിക്കട്ടെപ്രസന്നാഭ നിറഞ്ഞ നിന്നാനനം തെളിയട്ട.ചേച്ചിയെന്നോതാന്‍ നിന്റെ നാവിനി ചലിക്കട്ടെസോദരി ധര്‍മ്മമുക്തിയെന്നേയും തഴുകട്ടെ.
ശ്രീകൃഷ്‌ണവിഹാര്‍
റ്റി. സി. 4/1956,
T C W A
E 6, പണ്ഡിറ്റ്
കോളനി.
കവടിയാര്‍ പി ഒ
തിരുവനന്തപുരം695003
ബി ശാരദാമ്മ, കവടിയാർ |