ഷീലാ ലാൽ കണ്ണു നീരില്ലാത്തകണ്ണും വ്യഥയുടെ നൊമ്പരം പേറാത്ത ഹൃദയവും വേണ്ട . നനയുന്ന കണ്ണിനെ സ്നേഹിച്ചിടുന്നു , ഇടറും സ്വരങ്ങളെ പ്രണയിച്ചിടുന്നു , ചിരിക്കേണ്ട , നാളേക്കതട്ടഹാസമായ് തീര്‍ന്നിടാം , തീജ്ജ്വാലയായതീ പച്ചപ്പിനാഴത്തിലിറങ്ങിടാം ഗദ്‌ഗദതുണ്ടുകൊണ്ടൊട്ടേറെ സ്വപ്നങ്ങള്‍ നെയ്യാം നമുക്കുറങ്ങാന്‍ . ആലിംഗനത്തിനാല്‍ അപ്പോഴെ നിന്‍ കരം സത്യത്തില്‍ കാവലായീടു ....... ആ മിഴി തുടയ്ക്കുവാന്‍ ഉയര്‍ത്തുമ്പോള്‍ മാത്രമെ എന്‍ കരം നിൻ കണ്ണുകള്‍ കാണു .. … വരണ്ട ഹൃദയത്തിലിത്തിരി നനവായിടാന്‍ നീ കരയാന്‍ പഠിക്കൂ .... പിന്നെ നിന്‍ മിഴിയും വിതുമ്പുന്ന ചുണ്ടും ഇടറുന്ന ഹൃദയവും എനിക്കു നല്‍കൂ . ---000---