Skip to main content

കരയാന്‍ പഠിക്കുക :: ഷീലാ ലാൽ

ഷീലാ ലാൽ

കണ്ണു നീരില്ലാത്തകണ്ണും
വ്യഥയുടെ നൊമ്പരം പേറാത്ത
ഹൃദയവും വേണ്ട.

നനയുന്ന കണ്ണിനെ സ്നേഹിച്ചിടുന്നു,
ഇടറും സ്വരങ്ങളെ
പ്രണയിച്ചിടുന്നു,
ചിരിക്കേണ്ട,
നാളേക്കതട്ടഹാസമായ്‌ തീര്‍ന്നിടാം,
തീജ്ജ്വാലയായതീ
പച്ചപ്പിനാഴത്തിലിറങ്ങിടാം

ഗദ്‌ഗദതുണ്ടുകൊണ്ടൊട്ടേറെ
സ്വപ്നങ്ങള്‍ നെയ്യാം
നമുക്കുറങ്ങാന്‍.
ആലിംഗനത്തിനാല്‍
അപ്പോഴെ നിന്‍ കരം
സത്യത്തില്‍ കാവലായീടു.......

ആ മിഴി തുടയ്ക്കുവാന്‍
ഉയര്‍ത്തുമ്പോള്‍ മാത്രമെ
എന്‍ കരം നിൻ കണ്ണുകള്‍ കാണു.. …

വരണ്ട ഹൃദയത്തിലിത്തിരി
നനവായിടാന്‍
നീ കരയാന്‍ പഠിക്കൂ ....

പിന്നെ നിന്‍ മിഴിയും
വിതുമ്പുന്ന ചുണ്ടും
ഇടറുന്ന ഹൃദയവും
എനിക്കു നല്‍കൂ.

---000---