Skip to main content

Posts

Showing posts from June, 2014

നോമ്പ് കോട്ടയാണ് :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനിറഹീം റംസാനിലെ നോമ്പിന് പല ബഹുമതികളുമുണ്ട് . "നോമ്പ് മനുഷ്യന്റെ കോട്ടയാണ്, അതിനെ അവൻ കീറിക്കളയാതിരുന്നാൽ". (നബിവചനം) മനുഷ്യൻ നോമ്പ് എന്ന കോട്ട കെട്ടി തന്റെ ശത്രുവായ ശൈത്താന്റെ ഉപദ്രവത്തിൽ നിന്നു രക്ഷ നേടുന്നു . അതായത് തിന്മയിൽ നിന്നു മോചനം നേടുന്നു. തെറ്റുകുറ്റങ്ങൾ മനുഷ്യസഹജമാണ് തെറ്റുകളെ സൃഷ്ടാവിന്റെ മുന്നിൽ തുറന്നു പറഞ്ഞ് പാപമോചനം നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ് റംസാനിലെ ഓരോ ദിനരാത്രങ്ങളും. നോമ്പ് അദാബിൽ നിന്നും നരകത്തിൽ നിന്നുമുള്ള രക്ഷ കൂടിയാണ് . അന്നപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് മാത്രം നോമ്പിന്റെ ഫലം സിദ്ധിക്കണമെന്നില്ല. "നുണ പറയുന്നത് കൊണ്ടും പരദൂഷണം കൊണ്ടും നോമ്പ് മുറിഞ്ഞു പോകുന്നതാണ്." (നബി വചനം) നോമ്പിന്റെ പ്രയോജനം കെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക . വെറുതെ തർക്കങ്ങളിലേർപ്പെട്ടും അന്യന്റെ തെറ്റു കുറ്റങ്ങൾ കണ്ടെത്താൻ വ്യഗ്രത കാണിച്ചും നോമ്പിന്റെ നന്മയെ ആരും തന്നെ നഷ്ടപ്പെടുത്തരുതെന്നു വിനീതമായി അപേക്ഷിച്ചു കൊള്ളട്ടെ. സ്വാർത്ഥത വെടിഞ്ഞു എല്ലാവർക്കും വേണ്ടി  ഐശ്വര്യത്തിനും ക്ഷേമത്...

വിശുദ്ധിയുടെ പനിനീർ ഇതളുകൾ :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം .. നന്മയുടെ സുഗന്ധം പരത്തി വീണ്ടുമൊരു റംസാൻ കൂടി സമാഗതമാവുകയാണ് . പ്രപഞ്ച നാഥനും സർവ്വലോക രക്ഷിതാവുമായ അള്ളാഹു അവന്റെ വിശ്വാസികൾക്ക് മേൽ അനുഗ്രഹവർഷം ചൊരിയുന്ന പുണ്യങ്ങളുടെ പൂക്കാലം . ഇസ്ലാം മതവിശ്വാസമനുസരിച്ച് പന്ത്രണ്ടു മാസങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റംസാൻ . നമസ്ക്കാരം കഴിഞ്ഞാൽ മതം അനുശാസിക്കുന്ന ആരാധനാ കർമ്മമാണ്‌ റംസാനിലെ വ്രതാനുഷ്ടാനം . ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണിത് . റംസാൻ പിറ ദൃശ്യമായാൽ വ്രതാനുഷ്ഠാനത്തിനു ആരംഭം കുറിക്കുകയായി . " അധികരിച്ച സമ്പത്ത് കിട്ടുന്നതിനേക്കാൾ എത്രയോ മടങ്ങ്‌ ശ്രേഷ്ഠമാണ് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക " എന്ന് മുഹമ്മദുനബി ( സ . അ .) അരുളിച്ചെയ്തിരിക്കുന്നു .  പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൌകിക സുഖഭോഗങ്ങളും വെടിഞ്ഞു അചഞ്ചലമായ ഭക്തിയോടെ ഏകാഗ്രതയോടെ അല്ലാഹുവിൽ മനസ്സ് ലയിപ്പിച്ച് നോമ്പ് നോൽക്കണം . പശ്ചാത്താപത്തിന്റെയും പാപമോചനതിന്റെയും നാളുകളാണ് റംസാൻ . സൽക്കർമ്മങ്ങൾ ചെയ്യാനും ദുഷ്ക്കർമ്മങ്ങൾ വെടിയാനും റംസാൻ ആഹ്വാനം ചെയ്യുന്നു " രമിദ " എന്ന അറബി വാക്കിൽ നിന്നാണ് ...