ബിസ്മില്ലാഹി റഹുമാനി റഹീം ..നന്മയുടെ സുഗന്ധം പരത്തി വീണ്ടുമൊരു റംസാൻ കൂടി സമാഗതമാവുകയാണ്. പ്രപഞ്ച നാഥനും സർവ്വലോക രക്ഷിതാവുമായ അള്ളാഹു അവന്റെ വിശ്വാസികൾക്ക് മേൽ അനുഗ്രഹവർഷം ചൊരിയുന്ന പുണ്യങ്ങളുടെ പൂക്കാലം.ഇസ്ലാം മതവിശ്വാസമനുസരിച്ച് പന്ത്രണ്ടു മാസങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റംസാൻ. നമസ്ക്കാരം കഴിഞ്ഞാൽ മതം അനുശാസിക്കുന്ന ആരാധനാ കർമ്മമാണ് റംസാനിലെ വ്രതാനുഷ്ടാനം. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണിത്. റംസാൻ പിറ ദൃശ്യമായാൽ വ്രതാനുഷ്ഠാനത്തിനു ആരംഭം കുറിക്കുകയായി."അധികരിച്ച സമ്പത്ത് കിട്ടുന്നതിനേക്കാൾ എത്രയോ മടങ്ങ് ശ്രേഷ്ഠമാണ് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക" എന്ന് മുഹമ്മദുനബി (സ.അ.) അരുളിച്ചെയ്തിരിക്കുന്നു.പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൌകിക സുഖഭോഗങ്ങളും വെടിഞ്ഞു അചഞ്ചലമായ ഭക്തിയോടെ ഏകാഗ്രതയോടെ അല്ലാഹുവിൽ മനസ്സ് ലയിപ്പിച്ച് നോമ്പ് നോൽക്കണം. പശ്ചാത്താപത്തിന്റെയും പാപമോചനതിന്റെയും നാളുകളാണ് റംസാൻ. സൽക്കർമ്മങ്ങൾ ചെയ്യാനും ദുഷ്ക്കർമ്മങ്ങൾ വെടിയാനും റംസാൻ ആഹ്വാനം ചെയ്യുന്നു"രമിദ" എന്ന അറബി വാക്കിൽ നിന്നാണ് റമ്ദാൻ എന്ന പദമുണ്ടായത്. വരണ്ടുണങ്ങിയ നിലം , തീക്ഷ്ണമായ ഊഷ്മാവ് എന്നർത്ഥം വരുന്നു. നൊമ്പുകാരന്റെ വയറിലെ കത്തിക്കാളലാകാമിത്. 'പാപങ്ങളെ നിലത്തിട്ടു കത്തിച്ചു കളയുന്ന മാസം' എന്നും വിവക്ഷയുണ്ട്.സമ്പൂർണ്ണ വേദഗ്രന്ഥമായ ഖുർആൻ. അവതരിച്ച മാസമെന്ന നിലയിൽ റംസാന്റെ പവിത്രത എണ്ണിത്തിട്ടപ്പെടുത്തുക സാദ്ധ്യമല്ല.നന്മയുടെയും അനുഗ്രഹത്തിന്റെയും പരിശുദ്ധിയുടെയും പ്രഭ ചൊരിയുന്ന റംസാനിൽ അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ
പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair
Comments
Post a Comment