Views:
ആവശ്യമുള്ള സാധനങ്ങൾ
- ചുവന്ന കോര അര കിലോ വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്
- പുളിമാങ്ങ രണ്ടെണ്ണം കഷ്ണങ്ങളാക്കിയത്
- മുളക് പൊടി നാലു സ്പൂണ്‍
- മഞ്ഞപ്പൊടി ഒരു ടി സ്പൂണ്‍
- ഇഞ്ചി ഒരു വലിയ കഷ്ണം
- പച്ചമുളക് നാലെണ്ണം
- ഉള്ളി അര കപ്പ്
- കറിവേപ്പില നാലു തണ്ട്
- ഒരു വലിയ മുറി തേങ്ങ
- വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
- ഇഞ്ചി പച്ചമുളക്, നാലു ചുള ഉള്ളി, ഒരുതണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക.
- തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും പാല് മാറ്റി വക്കുക.
- ചതച്ചെടുത്തതും മുളക് പൊടി മഞ്ഞപ്പൊടി മാങ്ങ കഷ്ണങ്ങള്‍ അല്പം വെളിച്ചെണ്ണ എന്നിവയും നന്നായി തിരുമ്മി യോജിപ്പിക്കുക.
- പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.
- വെന്ത മാങ്ങാ കൂട്ടിലേക്ക് രണ്ടാം പാലും മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് തിളപ്പിക്കുക.
- മീന്‍ വെന്തതിലേക്ക് ഒന്നാംപാല്‍ ചേര്‍ത്ത് ചട്ടി ചുറ്റിച്ച് തിള വന്നുതുടങ്ങുമ്പോള്‍ വാങ്ങിവയ്ക്കുക.
- ഒരു ചീനച്ചട്ടില്‍യില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ ബാക്കി ഉള്ളി വട്ടനെ അരിഞ്ഞത് ചേര്‍ത്ത് മൂപ്പിക്കണം.
- നന്നായി മൂത്തുകഴിഞ്ഞാല്‍ കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ ചേര്‍ക്കുക.
- കുറച്ചു നേരം അടച്ചുവച്ചശേഷം ഉപയോഗിക്കാം
Sobha Muraly, Avanupurath House, Adat P. O., Thrissur 680551