അന്തിക്കാട് ചെങ്ങല്ലൂർ മനയുടെ രണ്ടാം നിലയിലെ ജനാല തുറക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കണമായിരുന്നു. ജനാല ചിലപ്പോൾ മുറ്റത്തു നിൽക്കുന്ന ആനയുടെ പുറത്തു തട്ടിയാലോ? അതായിരുന്നു ചെങ്ങല്ലൂർ രംഗനാഥൻ എന്ന ആന. കേരളത്തിൽ തലപ്പൊക്കത്തിൽ ഇവനെ വെല്ലാൻ മറ്റൊരാനയെയും ചരിത്രം ചൂണ്ടിക്കാട്ടിയിട്ടില്ല. തൃശൂർ മ്യൂസിയത്തിൽ ഇപ്പോഴും രംഗനാഥന്റെ അസ്ഥികൂടം അതേപടി സംരക്ഷിച്ചു വച്ചിട്ടുണ്ട്. 11.5 അടി ഉയരത്തിൽ തലയെടുപ്പിന്റെ റെക്കോർഡിട്ട രംഗനാഥൻ, ആന ഫോസിൽ രൂപത്തിൽ എന്നും നിലനിൽക്കുമ്പോൾ, രംഗനാഥന്റെ നിൽപ്പുക ൊണ്ടു തലപ്പൊക്കം കിട്ടിയ ചെങ്ങല്ലൂർ മന പൊളിച്ചു നീക്കുകയാണ്. rangathan-skeleton ചെങ്ങല്ലൂർ രംഗനാഥൻ ആനയുടെ അസ്ഥികൂടം തൃശൂർ മ്യൂസിയത്തിൽ. ഓടിറക്കി കഴുക്കോലിന്റെ അസ്ഥികൂടവുമായി മനയുടെ ഫോസിൽ! 1905ൽ കേരളത്തിലെത്തിച്ച ആന 1917ൽ ചരിയുന്നതുവരെ കഴിഞ്ഞിരുന്നത് ഈ മനയുടെ മുറ്റത്താണ്. ചിത്രങ്ങളിൽ മനയുടെ രണ്ടാം നിലയോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന രംഗനാഥനെ കാണാം. തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്നു രംഗനാഥൻ എന്ന ആന. ഉയരം മൂലം ക്ഷേത്രഗോപുരം കടക്കാൻ പ്രയാസപ്പെട്ടിരുന്ന ആനയെ ഉപയോഗിച...