Skip to main content

മേന്മേലുയര്‍ച്ചയുണ്ടാകണം


അമ്മേ പ്രപഞ്ചത്തിനാത്മചൈതന്യമേ
സമ്മോദമെല്ലാരുമൊത്തു വാണീടണം
ലോകം, കുടുംബമെന്നുള്ളു കുളിര്‍ക്കണം
മാലോകരൊക്കെയും ബന്ധുക്കളാകണം.

അമ്മയും പെങ്ങളും ദേവിമാരെന്നൊരു
സന്മനോഭാവത്തിലൂന്നലുണ്ടാകണം
സോദരന്മാര്‍ നമ്മളെന്നതുമോര്‍ക്കണം
സൗഹൃദം തമ്മിലങ്ങേറ്റം വളര്‍ത്തണം.

അമ്മയുമച്ഛനും വൃദ്ധജനങ്ങളും
നമ്മളില്‍ വിദ്യ വിതയ്ക്കും വരേണ്യരും
എത്രയും വന്ദ്യരാണക്കനിവേല്ക്കണം
അത്രയ്ക്കുമേന്മേലുയര്‍ച്ചയുണ്ടാകണം.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A