സ്നേഹഗംഗ (കവിതാസമാഹാരം), പ്രശസ്തകവി ശ്രീ പി നാരായണക്കുറുപ്പ് യുവകവി ജെ എം റഹീമിന് നല്കി പ്രകാശനം ചെയ്യുന്നു. പുലിയൂര്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പുസ്തകപ്രകാശനവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു. ശ്രദ്ധേയനായ കവിയും അദ്ധ്യാപകനുമായ ശ്രീ. രജി ചന്ദശേഖറി ന്റെ ' സ്നേഹഗംഗ ' എന്ന കാവ്യസമാഹാരം പ്രശസ്തകവി ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീ ജെ എം റഹീമിന് നല്കി പ്രകാശിപ്പിച്ചു. ' സ്നേഹഗംഗ ' പല വിതാനങ്ങളിലുള്ള സ്നേഹത്തെ വാഴുത്തുന്ന കവിതകളുടെ സഞ്ചയമാണെന്ന് ശ്രീ. പി. നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. പരാശക്തിയോടും അമ്മയോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള ആത്മാര്‍പ്പണത്തിന്റെയും സ്നേഹവിശാലതയുടെയും ഉദ്ഗാനങ്ങളാണ് ഇതിലെ കവിതകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നതെന്ന് തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു. ശ്രീ. വെള്ളനാട് കൃഷ്ണന്‍കുട്ടി നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സുധാകരന് ചന്തവിള ഉദ്ഘാടനം ചെയ്തു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് കാവ്യസന്ധ്യയും പുസ്തകപ്രകാശനവും സംഘ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog