അമ്പാടിക്കണ്ണനെപ്പോലെയൊരുണ്ണിയീ- മുറ്റത്തുമോടിക്കളിച്ചിടേണം അമ്മയോടൊപ്പം കിടന്നും, കരഞ്ഞുണര്‍- ന്നമ്മിഞ്ഞയുണ്ടുമുറങ്ങിടേണം. അച്ഛനെക്കണ്ടാല്‍, തിടുക്കത്തില്‍ ചെന്നുടന്‍ അച്ഛാ... വിളിച്ചുമ്മ നല്കിടേണം. കൊച്ചരിപ്പല്ലുകള്‍ കാട്ടിടേണം, കുഞ്ഞു- വാതുറന്നെപ്പൊഴും കൊഞ്ചിടേണം. വീടിന്റെ മേന്മയായ് വേഗം വളര്‍ന്നു നീ നാടിന്റെ നന്മയായ് വാണിടേണം ശങ്കിച്ചു വീഴും സഖാക്കളില്‍ സാന്ത്വന- ശംഖമായൂര്‍ജ്ജം പകര്‍ന്നിടേണം. അമ്പാടിയുണ്ണി നീ,യെന്‍ കണ്ണനായെന്റെ- യുള്ളിലും വന്നു നിറഞ്ഞിടേണം. ദുഃഖക്കടല്‍ക്കാറ്റിരമ്പുന്ന നേരവും തങ്കപ്രകാശം ചൊരിഞ്ഞിടേണം.
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog