Skip to main content

അമ്പാടിക്കണ്ണന്‍


അമ്പാടിക്കണ്ണനെപ്പോലെയൊരുണ്ണിയീ-
മുറ്റത്തുമോടിക്കളിച്ചിടേണം
അമ്മയോടൊപ്പം കിടന്നും, കരഞ്ഞുണര്‍-
ന്നമ്മിഞ്ഞയുണ്ടുമുറങ്ങിടേണം.

അച്ഛനെക്കണ്ടാല്‍, തിടുക്കത്തില്‍ ചെന്നുടന്‍
അച്ഛാ... വിളിച്ചുമ്മ നല്കിടേണം.
കൊച്ചരിപ്പല്ലുകള്‍ കാട്ടിടേണം, കുഞ്ഞു-
വാതുറന്നെപ്പൊഴും കൊഞ്ചിടേണം.

വീടിന്റെ മേന്മയായ് വേഗം വളര്‍ന്നു നീ
നാടിന്റെ നന്മയായ് വാണിടേണം
ശങ്കിച്ചു വീഴും സഖാക്കളില്‍ സാന്ത്വന-
ശംഖമായൂര്‍ജ്ജം പകര്‍ന്നിടേണം.

അമ്പാടിയുണ്ണി നീ,യെന്‍ കണ്ണനായെന്റെ-
യുള്ളിലും വന്നു നിറഞ്ഞിടേണം.
ദുഃഖക്കടല്‍ക്കാറ്റിരമ്പുന്ന നേരവും
തങ്കപ്രകാശം ചൊരിഞ്ഞിടേണം.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A