Skip to main content

കൂട് :: അനിൽ ആർ മധു




കരി വരച്ചു ചേർത്ത
മിനുത്ത കുപ്പായകൂടിന്റെ
അകത്ത് വീണ്ടും മിനുമിനുപ്പ്.

തളർന്ന പക്ഷിയുടെ തളരാത്ത ചിറകുകൾ
ആവേശത്തിന്റെ തിരമാലയുതിർത്ത് മുന്നോട്ട്.

രചിച്ച കാവ്യ പരമ്പരയുടെ രചനാവൈഭവത്തിന്
രചിക്കാത്തവയുടെ നിറക്കൂട്ട്.

സ്വപ്നം ചാർത്തിയ ചിറകുകളിൽ
മോഹം കൂട്ടിരുന്ന് ആവേശപ്പെരുമഴ.

താളബോധമില്ലാത്ത ചെണ്ടക്കാരന്
താളമേകുന്ന തുകലിന്റെ അവധാനത.

ചിന്തകളിൽ
മോഹത്തിന്റെ കളി വിളയാട്ടം
വീര്യമാർന്ന് പുതുമയോടെ.

കൈവിരൽ താളത്തിന് മനസിന്റെ പങ്കായമേറ്.

ചേറിലും ചേർപ്പിലും പെരുത്ത നനുനനുപ്പ്.

എന്തിനും ചിന്താ വേഗത്തിന്റെ കരുത്താർന്ന കുപ്പായകൂട്.

.............................
അനിൽ ആർ മധു

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A