Views:
പ്രതിദിനചിന്തകൾ
ആ നിരാശ നാം കാണാതെ പോകരുത്.
അതാണ് നമ്മുടെ ലൈൻ, അതാവണം നമ്മുടെ ലൈൻ........ !
പിറന്ന നാട്ടിൽ വികസനം കൊണ്ടുവരാനും, കുറച്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി ചില മണ്ടൻ പ്രവാസികൾ മുന്നോട്ടു വരുന്നതും, അവർ ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നതും ഇപ്പോൾ നിത്യസംഭവമാണ്. തികച്ചും സ്വാഭാവികം. അതിനെയൊക്കെ "ഒറ്റപ്പെട്ട സംഭവങ്ങൾ" ആയി മാത്രമേ നാം കാണാൻ പാടുള്ളൂ. അത്തരം "ഒറ്റപ്പെട്ട സംഭവങ്ങൾ" ഇനിയും ഉണ്ടായെന്നിരിക്കും. നാം ബേജാറാകരുത്.
അതാണ് നമ്മുടെ ലൈൻ, അതാവണം നമ്മുടെ ലൈൻ........ ! യേത്............. !!?
നമ്മൾ വിശ്വസിച്ചില്ല....... !?
കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ പുത്രനായി ജനിക്കുമെന്ന് പണ്ട് ഒരു നേതാവ് പറഞ്ഞപ്പോൾ നമ്മൾ വിശ്വസിച്ചില്ല....... !?
ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.
സ്ത്രീസുരക്ഷയും, നവോത്ഥാനവും എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിൽ നിന്നും, പരമമായ ആ ലക്ഷ്യത്തിൽ നിന്നും എന്ത് പ്രതിസന്ധി ഉണ്ടായാലും നാം പിന്മാറാൻ പാടില്ല. ശബരിമലയിൽ ഫെമിനിച്ചികളെ രായ്ക്കു രാമാനം പോലീസ് സുരക്ഷയോടെ കയറ്റിയ ആ വാശിയോടെ, നിശ്ചയ ദാർഢ്യത്തോടെ, വനിതാമതിൽ കെട്ടിപ്പൊക്കിയ വീറോടെ, സാമൂഹ്യവിരുദ്ധന്മാരുടെ പീഡനങ്ങൾക്കും, ചതിക്കും വിധേയമായി അമ്മമാരാകേണ്ടി വരുന്ന, തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടിവരുന്ന ഹതഭാഗ്യരായ വനിതകളെ,( ആ കുഞ്ഞിനെ സഹിതം ) പീഡിപ്പിച്ച നരാധമന്റെ കുടുംബത്തിലേക്ക് തന്നെ എല്ലാ സുരക്ഷയോടും കൂടി കയറ്റി പാർപ്പിക്കാൻ നമുക്ക് കഴിയണം.
ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.
എല്ലാ കറൻസി യിലും expiry date രേഖപ്പെടുത്തുക
കള്ളപ്പണം കണ്ടെത്താനും ഇല്ലായ്മ ചെയ്യാനും മാറിമാറിവന്ന സർക്കാരുകൾ പലമാർഗ്ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം തന്നെ നടത്തി നോക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലല്ലോ? ഈ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടപ്പാക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.
നാം ഇന്ന് വാങ്ങുന്ന എല്ലാ ഉത്പന്നങ്ങൾക്കും expiry date ഉണ്ടല്ലോ ?ആ പാത പിൻതുടർന്ന് റിസേർവ് ബാങ്ക് പുറത്തറക്കുന്ന എല്ലാ കറൻസി യിലും expiry date രേഖപ്പെടുത്തുക. ആ ഡേറ്റിന് മുൻപ് ബാങ്കിൽ നീക്ഷേപിക്കാത്ത കറൻസി സ്വമേധയാ അസാധു ആയി പ്പോകുമല്ലോ ? അപ്പോൾ ബാങ്കിൽ നിക്ഷേപിക്കാതെ ആർക്കും പണം ഒരു നിശ്ച്ചിത തീയതി യിൽ കൂടുതൽ പൂഴ്ത്തി വയ്ക്കാൻ കഴിയില്ലല്ലോ ?
ഈവിഷയത്തിൽ , കൂടുതൽ അറിവുള്ള, സാമ്പത്തിക വിദഗ്ധരായ സുഹൃത്തുക്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു, ചർച്ചക്കായി ക്ഷണിക്കുന്നു.
ആ നിരാശ നാം കാണാതെ പോകരുത്.
കേരളത്തിലെ ഡാമുകളിൽ നാലഞ്ച് എണ്ണത്തിന് മാത്രമേ ഷട്ടറുകൾ ഉള്ളൂ എന്നും മറ്റുള്ളവയ്ക്ക് ഒന്നുംതന്നെ ഷട്ടറുകൾ ഇല്ലെന്നും മണിയാശാൻ നിയമസഭയിൽ.......... !!??
(പുതിയ പുതിയ അറിവുകൾ..... !ഇവരെയൊക്കെ ആണല്ലോ കോടികൾ ചെലവാക്കി, മന്ത്രിയാക്കി, പ്രധാന വകുപ്പുകളും നൽകി ജനം ചുമക്കുന്നത്..... !!)
എല്ലാ ഡാമുകൾക്കും ഷട്ടറുകൾ ഉണ്ടായിരുന്നെങ്കിൽ അവകൂടി അന്ന് തുറന്നു വിടാമായിരുന്നു എന്നാവും കക്ഷി ഉദ്ദേശിച്ചത്.
ആ നിരാശ നാം കാണാതെ പോകരുത്.