Amithrajith :: മഴ ശൂലങ്ങള്‍|

Views:


കാഴ്ച്ചക്കും സൂര്യനുമിടയില്‍
കരിപുരണ്ട മുകിലുകള്‍
കൂടു കൂട്ടുമ്പോള്‍,
ഹൃദയത്തില്‍ തീ മഴ പെയ്യുന്നു

ഒലിച്ചു പോയ, കൂരക്കിടയില്‍
കുഞ്ഞു പെങ്ങളുടെ വിലാപം

ഇരുട്ടു പൊതിയുന്ന
മേഘങ്ങൾ
ആര്‍ത്തു പെയ്യുന്ന
മഴ ശൂലങ്ങള്‍.
ജീവനില്‍ കൂരിരുൾ
വിതക്കുന്നു,

പശി തീര്‍ക്കാന്‍ കാത്തു നിന്ന
കതിരിനെ കൊല്ലും പോലെ
സ്വപ്നങ്ങളെയും, കൊന്നൊടുക്കി
ഇരമ്പിയകലുന്ന മഴ.






No comments: