Aswathy P S :: വരയും വരിയും

Views:

വര :: Aswathy P S



വരവരച്ചി,ട്ടിനിയെന്തു കാര്യം?
കരളകം നീറ്റിയിട്ടാർക്കു നേട്ടം?

നരഭോജികൾ നീണ്ട ദംഷ്ട്രയാഴ്ത്തെ
കരതലം കവചമായ് തീർന്നതില്ല.

അരുമയാമഴലിന്‍റെ പൊൻകിടാങ്ങൾ
അരുതേ,യെന്നാർത്തതും കേട്ടതില്ല.

വരികേണ്ട വാളയാർമാരിനിയും,
കരിയേണ്ട മുകുളങ്ങളൊന്നുപോലും.

കരുതലും വേണം, കരുത്തു വേണം
അരിയ പെൺമൊട്ടിനും പൂവുകൾക്കും.

മര്യാദയേകും മനുഷ്യരാക്കൂ,
നാളത്തെ പൗരുഷപ്പൂക്കളിന്നേ...

വരയും വരിയും കൊണ്ടെന്തു കാര്യം
'വരികളെഴുതുവാനേ നിനക്കും,
വരയാനുമല്ലേ, എനിയ്ക്കുമാകൂ'


കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...





No comments: