Raji Chandrasekhar :: Cotton Hill

Views:




സ്റ്റാറ്റസ്സിൽ ഫോട്ടോ കണ്ടവർ
എന്താണിതു സംഗതി -യെന്നായ്...
വാക്കെന്നെയുടക്കി വലിക്കും
പോരിൻ പൊരുുളാണെൻ വരികൾ.

ക്ലാസ് ലൈബ്രറിയുദ്ഘാടിക്കാൻ
വി വിദ്യ ടീച്ചർ വിളിച്ചൂ..
ഇരുപതിരണ്ടാണ്ടുകൾ പൂത്തൊരു
കനിവേകും കൂട്ടാണല്ലൊ

ഉച്ചയ്ക്കൊരു ബസ്സിൽക്കേറി
കോട്ടൺഹിൽ സ്കൂളിൽ പോയി.
ചെന്നപ്പോൾ ബോർഡിൽ കണ്ടൂ
'മാഷിന്റെ സ്റ്റാറ്റസ് കവിത'

അതിമോഹനമക്ഷര ചിത്രം
എഴുതിയതോ ഗൗരീ നന്ദന
മകളേ, നിൻ ജീവിത വരികൾ
പകരും, നവമർത്ഥമുദാരം.

വേദിയെ തൻ വരുതിയിലാക്കും
ആങ്കർ ദുർഗാ എസ്  മേനോൻ.
മുന്നേറുക സതതം നിന്നുടെ
വാക്ചാരുത വികസിക്കട്ടെ.

സ്നേഹാദരം അമൃതാശേഖർ
ഉപഹാരപ്പൊതിയും നൽകി.
ഓർക്കാനീ സുദിനം മതിയെ-
ന്നുൾക്കണ്ണിനു സുകൃതം പകരാൻ...

നന്ദി തുളുമ്പും വാക്കൊളിയായ്  
ഐ ബി അതുല്യ ചിരി തൂകി...
ഫോട്ടോയൊക്കെസ്മാർട്ടാക്കീ
ഹംദിയയേകീ സന്തോഷം






ആലാപനം 

  1. Raji Chandrasekhar
  2. Anilkumar R



No comments: