Views:
ജീവിക്കാമിനിയും കരുതി ഞാനും.
ഞാനായകൊണ്ടാം പൊറുത്തില്ലവൻ!
അർബുദം വടിയായി, അടിയായി.
കൊല്ലരുതേയന്ന് കരഞ്ഞില്ല ഞാൻ
'കൊല്ലണ്ട വേഗം' അവൻ കരുതി.
വെറുതെയിരിക്കില്ല ഞാൻ കരുതി.
വെറുതെ വിടില്ലാ അവനുറച്ചു.
വടി മാറി അടിയുടെ ശക്തി ചോർന്നു.
ശക്തി കുറച്ചത് ബുദ്ധിപൂർവ്വം
തല്ലിന്റെ എണ്ണങ്ങൾ കൂട്ടുവാനായ്
തല്ലൊന്നു കൊണ്ടു കഴിഞ്ഞിടുമ്പോൾ
തല്ലു കൊള്ളാനുള്ള ശേഷി ചോരും.
പൂച്ചയാ നീ, ഞാനും സമ്മതിച്ചു.
എലിയാകാൻ ഞാനില്ല തെല്ലുപോലും.
എഴുനേറ്റു നിൽക്കും ഞാൻ വീണിടത്ത്.
കൊല്ലാം നിനക്കാകും, ശക്തിയുണ്ട്,
തീരില്ല ഞാൻ, എനിക്കിച്ഛയുണ്ട്.
No comments:
Post a Comment