Skip to main content

Raji Chandrasekhar :: ഭാഗ്യം


നിൻ രൂപമെന്തു കണ്ടാലും
ഭാഗ്യമെന്നേ ധരിപ്പു ഞാൻ
അനഘം ദിവ്യമാം സത്യം
ശിവം സൗന്ദര്യമാണു നീ

നിന്നെയെന്നുള്ളിൽ നിത്യം
സദാ ധ്യാനിച്ചു മൗനമായ്
ജ്വലിപ്പിച്ചു ഭദ്രാർത്ഥങ്ങൾ 
വാക്കിൽ സ്നേഹം പകർന്നിടാം

ചിന്താഭാസുരം സൂര്യം
കാലകാന്തക്കരുത്തുകൾ
ബോധ്യമായുള്ളിലും ചുറ്റും
തൂവുന്നൂ ധ്വനിഭംഗി നാം







Comments