ചൈനാ ചങ്ങാത്തവുമായി രാഹുലും കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക് കെ വി രാജശേഖരൻ രാമായണത്തിലെ ബാലിക്ക് പോരിനിറങ്ങിയാൽ എതിരാളിയുടെ ശക്തിയുടെ പകുതിയും കൂടി ലഭിക്കുമെന്ന ഒരു വരദാനമുണ്ടായിരുന്നു. അതായിരുന്നു ബാലിപ്രഹരത്തിന്‍റെ പ്രഭാവരഹസ്യം. ഭാരതത്തിന്‍റെ ശത്രുക്കൾക്കും അങ്ങനെയൊരു വരദാനം ഉണ്ടോയന്നതാണ് ഇപ്പോഴുയരുന്നൊരു ചോദ്യം! ഭാരതത്തിലേക്ക് കടന്നാക്രമിച്ച ഇസ്ളാമിക സാമ്രാജ്യത്വ ശക്തികൾക്ക് ഇവിടെനിന്ന് ചതിയുടെ ശക്തിപകരാനാളുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കും ഈ രാജ്യദ്രോഹികളിൽ നിന്നും ആ ശക്തിയുടെ സഹായം ലഭിച്ചു. ഏറ്റവും ഒടുവിൽ ജനാധിപത്യ ഭാരതത്തിനെതിരെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈന സാമ്രാജ്യത്വ കടന്നാക്രമണത്തിന് ആയുധമെടുത്ത് ഭീഷണി ഉയർത്തുമ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഹിന്ദു വിരുദ്ധ വർഗീയതയുടെ നിലപാടുതറയിൽ നിന്നുകൊണ്ടൊരു ദേശവിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ ആവേശപൂർവ്വം ചൈനയോടു ചേർന്ന് നിൽക്കുന്നു. ( പക്ഷേ ശിഖണ്ഡിയെ മുന്നിൽ നിർത്തി പോരിനിറങ്ങിയാൽ തിരിച്ചടിക്കാൻ ആയുധമെടുക്കില്ലെന്ന ഭീഷ്മർ അർജ്ജുനനു നൽകിയ ഉറപ്പൊന്നും നരേന്ദ്രമോദി ചൈനയ്ക്കു കൊടുത്...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog