Views:
നിലാവിന്റെ തീമഴച്ചില്ലയിൽ ചേക്കേറു-
മാത്മാവിലും നിന്റെ പ്രണയമുണ്ട്.
നിത്യവുമെന്നെത്തിരഞ്ഞെത്തുമമൃതമാം
സത്യമായുളളിൽ നീയെന്നുമുണ്ട്.......
വിഭാതം കൊളുത്തും സുഗന്ധങ്ങളിൽ,
ദിവൃനാദങ്ങളിൽ, ആര്യഭാവങ്ങളിൽ,
ഭാഗ്യമേഘങ്ങൾ മേയുന്ന നീലക്കളങ്ങളിൽ,
പാൽത്തുള്ളിയൂറുന്ന സ്നേഹകുംഭങ്ങളിൽ,
ഞാനുണ്ട്, നീയുണ്ട്, തോൽക്കാത്ത വാശിയും
കാമവും കത്തും കയങ്ങളുണ്ട്,
നാമുണ്ട്, നമ്മിലിന്നന്യോന്യമാടി-
ത്തിമിർക്കുന്ന വാക്കുണ്ട്, കവിതയുണ്ട്.
https://www.amazon.in/dp/B08L892F68
No comments:
Post a Comment