Raji Chandrasekhar :: തനിച്ചു പാടാൻ

Views:

 

തനിച്ചു പാടാൻ

 

വെറുതെ മിഴി കോർത്തു നിന്നിടാ,മൊന്നുമേ

പറയാതെ,യെന്തോ പറഞ്ഞു പോകാം.

ഇനി നമ്മൾ കാണുമോ, കരിയില കാററത്തു

തനിയേ പറന്നു മറഞ്ഞു പോകാം.

 

ഒരു വാക്കു പോലുമില്ലോതിയില്ലിന്നോള-

മൊരു കനൽ കരളിൽ നാമോർത്തുവച്ചു.

തരളമാം പൂമണം, നിസ്വനം, നീലാഭ-

തിരളുന്ന പീലിയും കാത്തുവച്ചു.

 

ഒരു രാവുമായ്ചു പൊൻകതിരുകൾ വിരിയിക്കു-

മൊരു നോട്ടമീ ജന്മ നേർവെളിച്ചം

അതുപോരു,മേതിരുൾപാതയും താണ്ടുവാ-

നിതുപോലെ,യെന്നും തനിച്ചു പാടാൻ...


Raji Chandrasekhar


https://www.amazon.in/dp/B08L892F68



No comments: