Raji Chandrasekhar :: കൊടുങ്കാറ്റുപോലെ

Views:

അമ്മയും പെങ്ങളും ഭാര്യയുമല്ല നീ-
യുമ്മറക്കോലായിൽ കാത്തു നിൽക്കാൻ.
നീ കൊമ്പുകോർക്കുന്ന ദുസ്സ്വപ്ന സഞ്ചയം
നീ വമ്പു കാട്ടുമെൻ പ്രണയമേധം

കണ്ണിമ ചിമ്മാതെ കാവലായ്, പ്രാണന്‍റെ
കണ്ണല്ലെ, സൗഭാഗ്യധാരയല്ലെ,
മൊഞ്ചുള്ള സ്നേഹമായ്, വാഗർത്ഥദീപ്തമാം
ചെഞ്ചുണ്ടു ദാഹം പകുത്തതല്ലെ..

തീരങ്ങളൊക്കെത്തകർത്താർത്തലയ്ക്കുമെൻ-
നേരുകൾ നിന്നെ വിളിച്ചുണർത്തും.
പോരുകെൻ കൂടെ, കൊടുങ്കാറ്റുപോലെ, നാം
പോരാടി നേടുവാൻ വാഴ്വിനങ്കം...

Raji Chandrasekhar


https://www.amazon.in/dp/B08L892F68



No comments: