Views:
Again n Again നിൻ വാക്കേറെ Beautiful
എന്നു നീ മൊഴിയുമ്മയേകി നിൽക്കെ,
കരിനാഗഫണമാടുമെന്നുള്ളിൽ നിത്യമാം
പരിശുദ്ധിയൂറി നിറഞ്ഞിടുന്നൂ....
വരികിങ്ങു വേഗമിക്കാന്താരരഥ്യയിൽ
ചൊരിയൂ നിൻ സ്നേഹപ്രകാശഗീതി.
വാഴുവാനാനന്ദ ഭാഗ്യച്ചുഴികളി-
ലാഴുവാൻ കൈവല്യ ശാന്തിയേകൂ....
എഴുതണം, വായിച്ചുരുകുന്ന വരികളി-
ലൊഴുകണം പ്രണയത്തിൻ സെൽഫിയായി.
കാണുവാൻ മിണ്ടുവാനരുതുകളേറുമീ-
കാണാക്കയങ്ങൾ വിഴുങ്ങിടാതെ ...
Raji Chandrasekhar
https://www.amazon.in/dp/B08L892F68
No comments:
Post a Comment