Skip to main content

Bijukumar M G :: ലേഖനം :: ഹോം

 


ഇത് നമ്മുടെയൊക്കെ വീടിനകത്തെയും പുറത്തെയും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാതെ പോകുന്ന കാഴ്ചകളാണ്. സ്മാർട്ട് ഫോണിന്‍റെ ഉള്ളിലെ വിശാലമായ ലോകത്തിൽ ജീവിക്കുന്ന പുതുതലമുറ, വീട് എന്ന  നാലുചുവരുകൾക്കുള്ളിൽ തങ്ങളെ വളർത്തി വലുതാക്കിയവരുടെ മനസ്സിലെ കാഴ്ചകളെ കാണാതെ പോകുന്നത് ഓർമ്മപ്പെടുത്തുന്ന സിനിമയാണ് 'ഹോം'. കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തതിന് നൂറിൽ നൂറ് മാർക്കും നൽകിയേ തീരൂ. കാരണം ഒരു കഥാപാത്രവും ഈ സിനിമയിൽ വെറുതെ ചേർത്തതായിട്ടില്ല. ചില ഭാഗങ്ങളിലെ സ്വല്പം ലാഗിങ്ങ് കാരണം സിനിമയ്ക്ക് സ്വല്പം ദൈർഘ്യം കൂടിയതായി  തോന്നുന്നുവെന്നത്  ഒഴികെ ഈ ചിത്രം മികച്ച ഒരു ആസ്വാദനാനുഭവം തന്നെയാണ് നൽകുന്നത്.  

ഒലിവർ ട്വിസ്റ്റായി ഇന്ദ്രൻസും കുട്ടിയമ്മയായി മഞ്ജു പിള്ളയും  മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്നു. കോമഡി  കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ഇന്ദ്രൻസിനെ തേടിയെത്തുന്നത് ഇതാദ്യമല്ല. പക്ഷേ വൈകാരികതയുടെ വ്യത്യസ്ത തലങ്ങൾ അതിഭാവുകത്വമില്ലാതെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിനാൽ  ചാനൽ പരമ്പരകളിൽ നിന്ന് ഒഴിഞ്ഞ് സിനിമയിൽ ഇനിയും മികച്ച കഥാപാത്രങ്ങൾ തേടി എത്താനുള്ള പുതിയ തുടക്കമായി കുട്ടിയമ്മ എന്ന കഥാപാത്രം മഞ്ജുപിള്ളയെ സഹായിച്ചേക്കാം. എല്ലാ സിനിമയിലും സ്ഥിരമായി ഒരേ ശൈലിയിലുളള സംഭാഷണ രീതിയിൽ നിന്ന് വ്യത്യസ്തത വരുത്താൻ കഴിഞ്ഞാൽ, ചാൾസ് എന്ന ഒലിവർ ട്വിസ്റ്റിന്‍റെ ഇളയ മകനായി വേഷമിട്ട നസ്‌ലെൻ ഗഫൂറിനെയും മികച്ച വേഷങ്ങൾ തേടിയെത്താം. 

ഒലിവർ ട്വിസ്റ്റ് തന്‍റെ ജീവിതത്തിലെ എക്സ്ട്രാ ഓർഡിനറി സംഭവത്തിൽ താൻ രക്ഷിച്ച പയ്യനെപ്പറ്റി പറയുമ്പോൾ അത് മൂത്ത മകൻ ആന്‍റണിയാണോ എന്ന് പ്രേക്ഷകൻ ഒന്ന് സംശയിക്കുമെങ്കിലും അത് ട്വിസ്റ്റായി തന്നെ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത് മനോഹരമായാണ്. ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നില്ലെങ്കിലും കഥയ്ക്കനുനുസരിച്ചുള്ള ഛായാഗ്രഹണവും അതിനു സഹായിക്കുന്ന കലാസംവിധാനവും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. വിവരസാങ്കേതികവിദ്യ കുതിച്ചു പായുമ്പോൾ അതിന്‍റെ  വേഗതയ്ക്കൊപ്പം സഞ്ചരിക്കുന്ന പുതുതലമുറയിലെ മക്കൾക്കൊപ്പം എത്താൻ പ്രായമേറിയ മാതാപിതാക്കൾ ശ്രമിക്കുമ്പോൾ ചിരിയേക്കാളേറെ ചിന്തയിലേക്ക് കൊണ്ടുപോകുവാൻ സിനിമയ്ക്ക് സാധിച്ചിരിക്കുന്നുവെന്നത് സംവിധായകന്‍റെ വിജയം തന്നെയാണ്. ഡിജിറ്റൽ യുഗത്തിൽ സ്വന്തം മക്കളിൽ നിന്ന് മനപൂർവ്വമല്ലെങ്കിൽ പോലും സ്നേഹമോ ശ്രദ്ധയോ പരിഗണനയോ കിട്ടാത്ത അച്ഛനമ്മമാരുടെ പ്രതിനിധികളായി അഭിനയിക്കുന്നതിനും പകരം സിനിമയിൽ  ജീവിക്കുകയാണ് തന്നെയാണ് ഇന്ദ്രൻസും മഞ്ജു പിള്ളയും.

സിനിമയ്ക്കും അഭിനയ മികവിനുമപ്പുറം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. 'ആന്‍റണിയുടെ ഉള്ളിൽ ഒരു മോഷ്ടാവ്  ഉണ്ട്.  ഓൾമോസ്റ്റ് എല്ലാവരുടെയും ഉള്ളിലുള്ള ഒരു മോഷ്ടാവു തന്നെയാണത്. എത്ര വില കൊടുത്താലും കിട്ടാത്ത സമയത്തിനെ അപഹരിച്ചു കൊണ്ടേയിരിക്കുന്ന ആ മോഷ്ടാവ് മൊബൈൽ ആണെന്ന് ' വിജയ് ബാബു അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രം പറയുന്ന ഭാഗം പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ചിന്തിക്കേണ്ടതും  വീണ്ടും വീണ്ടും ഓർക്കേണ്ടതുമാണ്. സമൂഹത്തിനു നേരെ കാട്ടിയ കണ്ണാടിയായി മാറിയ ഹോം എന്ന ചിത്രത്തിന്‍റെ സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ...!

Comments

  1. How to watch UFC 5 in VR - YouTube, LLC
    How to youtube to mp3 converter samsung watch UFC 5 in VR - YouTube, LLC. YouTube is a free-to-play video streaming service that lets you watch UFC fights live on your desktop or

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...