ജീന്‍

Views:

ഹൃദയത്തില്‍ വിഷം കുത്തിവച്ചത്,
ചിന്തയില്‍ ഭ്രാന്തൊഴിച്ചത്.
ദൃഷ്ടിയില്‍ വെറുപ്പിന്‍റെ പരലുകള്‍ നിക്ഷേപിച്ചത്,
പുലരികള്‍ക്കു മുന്നില്‍ കണ്ണടക്കാന്‍ പഠിപ്പിച്ചത്.
അവന്‍റെ മുറിപ്പാടുകളില്‍ കണ്ണീരിന്റെ ഉപ്പു തേച്ച് ആഹ്ലാദിച്ചത്.
കാലത്തിന്‍റെ ചിറകടിയിലെവിടെയോ 

കൊഴിയുന്ന പ്രണയത്തിന്‍റെ പൊലിമ 
ഇരുളില്‍ അവശേഷിപ്പിച്ചത്.
ജന്മാന്തരങ്ങള്‍ നീളുന്ന അസുരവിത്തിന്‍റെ വേരുകള്‍.
ഞാന്‍...ഞാനല്ലാതെ...
ദേഹത്തിന് സാംഗത്യമില്ലാതെ...
ദേഹിക്ക് നിലനില്പില്ലാതെ ....
ഒഴുക്കില്‍...
 

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)
ശ്രീകുമാര്‍ ചേര്‍ത്തല