Skip to main content

Posts

Showing posts from September, 2021

K V Rajasekharan :: സ്വാതന്ത്ര്യസമരം: ലഘുവായിരുന്നില്ല ഗുരു നാരായണന്‍റെ പ്രഭാവം

കെ വി രാജശേഖര ന്‍റെ മറ്റു രചനകള്‍ വായിക്കാം ഭാരത പുനർജനിയുടെ ഊർജ്ജസ്രോതസ്സുകളിൽ തിളങ്ങിയ പ്രഭയായിരുന്നു,  ശ്രീ നാരായണ ഗുരുദേവൻ. സ്വാതന്ത്ര്യ സമരത്തിലും  ലഘുവായിരുന്നില്ല ഗുരു നാരായണന്‍റെ പ്രഭാവം.    പക്ഷേ ഗുരുദേവന്‍റെ മഹത്വം അടുത്തറിഞ്ഞവരോടോ ദർശനങ്ങൾ അറിഞ്ഞുൾക്കൊണ്ടവരോടോ പോലും  അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിലെ പങ്ക് അന്വേഷിച്ചാൽ അവർ ആലോചനകളിലേക്ക് പിൻവലിയുന്നതാകും സാധാരണഗതിയിൽ കാണേണ്ടി വരിക.  അധിനിവേശങ്ങളിലൂടെ അന്യം നിന്നുപോയ ഭാരതത്തിന്‍റെ ശ്രേഷ്ഠ പാരമ്പര്യ മൂല്യങ്ങളുടെ പുനർജനിക്ക്  സംസ്കൃതവും തമിഴും  ആഴത്തിലറിഞ്ഞ് നവോത്ഥാനത്തിന്‍റെ തിരി കൊളുത്തിയതും ജാതിഭേദത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെ നടന്ന മുന്നേറ്റത്തിന് ബൗദ്ധികവും പ്രായോഗികവും വിപ്ലവകരവുമായ നേതൃത്വം നൽകിയതും മതപരിവർത്തനത്തിലെ  അർത്ഥമില്ലായ്മ വ്യക്തമാക്കിയതും സ്വധർമ്മത്തിലേക്ക് തിരിച്ചുവരവിന് വഴിയൊരുക്കിയതുമൊക്കെ ഗുരുദേവന്‍റെ സംഭാവനകളായി തിരിച്ചറിയുന്നവർക്കും ആവക കാര്യങ്ങളും സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായിരുന്നെന്ന് മടികൂടാതെ പറയാൻ മടിയാണ്. പക്ഷേ...

മികച്ച അടുക്കളത്തോട്ടം....

പഞ്ചായത്തിലെ മികച്ച അടുക്ക ളത്തോട്ടം.... ഗോപകുമാർ S നായർ ജിനീഷ് കുമാർ MLA യുടെ കയ്യിൽ നിന്ന് സ്വീകരിക്കുന്നു.

Sidheek Subair :: കേക്ക്

ക്ലാസിൽ പുറകിലെ ബഞ്ചിലാണ്, ആവതും പമ്മിപ്പതുങ്ങലാണ്, ആധികൾ പാറും നിഴലുമാണ്, മിണ്ടിത്തുടങ്ങിയതന്നാണ് .... ഏട്ടിലും മേട്ടിലും വാട്ടമാണ്, വീട്ടിലും പട്ടിണിത്തോട്ടമാണ്, കാറിരുൾ തിങ്ങിടും വാക്കുമാണ്, കണ്ണു നിറച്ചതുമന്നാണ് ... മക്കളെന്നോർക്കുന്ന ടീച്ചറാണ്, മോഹം പകർത്താൻ പറഞ്ഞതാണ്, ഒറ്റയ്ക്കു തിന്നാൻ കൊതിയുമാണ്, കേക്കെന്നെഴുതിയതന്നാണ് ... വേറിട്ട മോഹാക്ഷരങ്ങളാണ്, മധുരം പൊതിഞ്ഞതിൽ സ്നേഹമാണ്, തിരിച്ചും മറിച്ചും മണത്തുമാണ്,  കൗതുകം പൂവിട്ടതന്നാണ് ... ബെല്ലടി കേൾക്കാതൊരോട്ടമാണ്, ആർക്കുമേ നൽകാതെടുത്തതാണ്, ഇന്നോളമറിയാത്ത രുചിയുമാണ് , അക്ഷരമുണരുന്നതന്നാണ് ... - സിദ്ദീഖ് സുബൈർ -

Jayan, Pothencode :: പഠനപ്പുരയിലെ അറിവിന്റെ ശബ്ദഗരിമ ...

ഗുരുനാഥൻ തുണചെയ്ക സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പൊഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ (ജ്ഞാനപ്പാന) അറിവിന്റെ വെളിച്ചം പകരുന്ന ഗുരുവിന് ഈശ്വരതുല്യമായ സ്ഥാനമാണുള്ളത്. ' ആചാര്യ ദേവോ ഭവ : ' എന്നും ' മാതാപിതാഗുരു ദൈവ 'മെന്നും പഴമക്കാർ ഉരുവിട്ടുപോന്നിരുന്നതും അതുകൊണ്ടുതന്നെ. ഈശ്വരതുല്യരായ അധ്യാപകർ ഒരു സമൂഹത്തെ മുഴുവൻ നന്മയുള്ളവരായി പാകപ്പെടുത്തി കൊടുക്കാറുണ്ട് അതുകൊണ്ടു തന്നെയാണ് അവരെ ' സോഷ്യൽ എൻജിനിയേഴ്സ് ' എന്ന് വിളിക്കുന്നത് . ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകൻ തന്നെയാണെന്ന മഹാത്മജിയുടെ വാക്കുകൾ ഓർക്കുമ്പോൾ തെളിയുന്ന മുഖം രാമചന്ദ്രൻ ( കരൂർ ട്യൂട്ടോറിയൽസ്) സാറിന്റേതാണ്.ഘനഗംഭീരമായ ശബ്ദം, ഉച്ചാരണശുദ്ധി തുടങ്ങിയ ഗുണങ്ങളാൽ ഉത്തമനായ മാതൃകാ അധ്യാപകൻ. സാറിന്റെ ശബ്ദത്തിന് കരുത്തും ചിലപ്പോൾ മധുരവും തോന്നാറുണ്ട്. ഏറ്റവും വലിയ സാമൂഹ്യസേവനം അധ്യാപനമാണെന്ന് വിശ്വസിക്കുന്ന ഗുരുനാഥൻ. നേതൃപാഠവവും കഠിനാധ്വാനവും കൈമുതലാക്കിയ ഗുരു ശ്രേഷ്ഠനാണ് എം രാമചന്ദ്രൻനായർ. ഉജ്ജ്വലവാഗ്മിയും സംഘാടകനുമാണ് അദ്ദേഹം. അഭിപ്രായങ്ങൾ ഉറച്ചുപറയുകയും...

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...