Skip to main content

Leelamony V K :: പ്രബോധനം


പ്രബോധനം
                     =======
ദീപപ്രഭയാൽ ജ്വലിക്കട്ടെ!നാടിന്റെ
കൂരിരുൾപാത തെളിഞ്ഞിടട്ടേ!
ജ്ഞാനദീപംകൊണ്ടു പ്രോജ്ജ്വലമാകട്ടേ!
മാനവഹൃത്തിന്നിരുൾക്കാടുകൾ.

വാടിയ വാടികൾ പൂത്തുതളിർക്കട്ടേ!
വാടാമലർത്തിങ്കളെന്നപോലേ
പാടിമറന്നതാം പല്ലവി പാടുവാൻ
തേടിവന്നീടട്ടേ! പൈങ്കിളികൾ.

നാദമയൂഖം മലർവനിതീർക്കട്ടേ
മോദമധുപങ്ങളെത്തിടുവാൻ
ദീപാങ്കുരങ്ങൾ തളിർക്കട്ടെയുള്ളിലായ്
ദീപ്തിമത്താകട്ടേ മർത്ത്യജന്മം!

രമ്യഹർമ്മ്യങ്ങളിലല്ല, വിരാജിപ്പൂ
രമ്യതയേറും ഹൃദന്തസ്നേഹം!
ദീപകരാഗങ്ങൾ മൂളുക! ഹൃത്തടം
ദീപ്തോപലംപോലെയാകും നൂനം!

ദീപമരാളങ്ങൾ നീന്തിത്തുടിക്കട്ടേ
ദീപോത്സവങ്ങളായെന്നുമെന്നും
ഭാരതവർഷപ്രമാണങ്ങളിവ്വിധം
പാരിന്നുമേകട്ടെയാത്മബോധം!
                ========

ദീപ്തോപലം =സൂര്യകാന്തക്കല്ല്

ലീലാമണി വി. കെ

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A