Skip to main content

Sidheek Subair :: ഓർച്ച




 
ഓർച്ച

ഓർമകളെന്നെയും ബാക്കിയാക്കി ,
ഓർത്തോർത്തു നാളുകൾ നീന്തിടുമ്പോൾ ,
ഓടാമ്പൽ നീക്കിപ്പതഞ്ഞു കാലം,
ഓരോ ദിനവുമായി നീ വരുന്നു ....

ഓലത്തിരകളാൽ നൃത്തമാടും,
ഓണവെയിൽ നിൻ കരം പിടിക്കെ,
ഓർമയിൽ പൂക്കളം തീ കൊളുത്തും ,
ഓർക്കാത്തതായില്ല നിന്നിലൊന്നും ....

ഓതപ്പരപ്പിന്റെ തോറ്റമാടി,
ഓരാത്ത ലവണ്യ ധാര നേടി,
ഓളമടങ്ങാത്ത രാഗമെന്നും
ഓടക്കുഴൽവിളിപിന്തുടരും .......

ഓതിത്തരുന്നോരു നേരു മിന്നും,
ഓടമിരുട്ടിൽ മിഴി തെളിക്കും ,
ഓജസുചോരാത്ത നിന്നിലേയ്ക്കായി,
ഓടിക്കിതച്ചാലുമാഞ്ഞു നീങ്ങും ...

ഓവുപാലം കേറുമോർമ്മ വീണ്ടും ,
ഓഹരി വാങ്ങി പിരിഞ്ഞു പോകേ ,
ഓർക്കാപ്പുറത്തെൻ തുഴ തകർക്കും ,
ഓരമകന്നടിത്തട്ടു കാണും ...

ഓളങ്ങളാകാശ വാഴ് വു പുൽകും,
ഓർച്ചമങ്ങാതെ നിന്നുള്ളിലാഴും,
ഓട്ടം തുടരും കടൽ തിമിർക്കും,
ഓമലേ ഞാനന്നു പൂർണ്ണനാകും.


-സിദ്ദീഖ് സുബൈർ -

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A