Skip to main content

P K Sankarankutty :: രക്തമർദ്ദനം

 
രക്തമർദ്ദനം
പി കെ ശങ്കരൻ കുട്ടി



എൺപതു വയസ്സുള്ള
          വൃദ്ധയാം മാതാവിനെ
ക്രൂരമായ്മർദ്ദിച്ചിട്ടു
          അമ്പതുകാരൻ മകൻ
കൊല്ലത്തെ ചവറയിൽ
          നടന്നോരീ സംഭവം 
ഹൃദയം വിറപ്പിച്ചു

സ്തബ്ധമായ് നിന്നൂ മനം
          അമ്മയെ തല്ലുന്നതാം
മക്കളോ നിരവധി
          വർധിച്ചു വരുന്നിതാ
ദൈവത്തിൻ സ്വന്തം നാട്ടിൽ.

അമ്മയെ തല്ലീടാനും
          ക്രൂരമായ്മർദ്ദിക്കാനും
പെൺമക്കൾ പോലുമിപ്പോൾ
          സജീവമാണീ നാട്ടിൽ

ജീവിതത്തിന്‍റെയന്ത്യ
          കാലങ്ങളെണ്ണീ വൃദ്ധ-
സദനങ്ങളിൽ പാർക്കും
          അച്ഛനമ്മമാർ, കഷ്ടം
--- പി കെ ശങ്കരൻ കുട്ടി

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A