Skip to main content

Mini Sukumar :: മഷിയുണങ്ങിയെൻ തൂലിക



മഷിയുണങ്ങിയെൻ തൂലിക 


അക്ഷരമുറ്റത്തിന്നേകയായീവിധം
തപ്പിത്തടഞ്ഞൊന്നു ഞാൻ നടന്നീടവേ..
എൻ തൂലികത്തുമ്പിലായിറ്റിറ്റു വീഴുമാ
നൽ മഷിക്കൂട്ടുമുണങ്ങീ വരണ്ടുപോയ്..

എന്നന്തരംഗത്തിലാഴ്ന്നങ്ങിരുന്നൊരാ
അക്ഷരമുത്തുകളെങ്ങോ മറഞ്ഞുപോയ്..
ചിന്തയിൽ ചിന്തുമാ കൂട്ടക്ഷരങ്ങളും
ചന്തമില്ലാതൊന്നവിടെ ചിതറിപ്പോയി..

മനതാരിനുള്ളിലെ മണിവീണാതന്ത്രിയും
മോഹഭംഗങ്ങളാലറ്റം മുറിഞ്ഞുപോയ്..
നെരിപ്പോടിനുള്ളിലായ് മിന്നും കനലുകൾ,
നെഞ്ചകത്തിന്നകത്തൊന്നായ് ജ്വലിച്ചുപോയ്..

നേരും, നെറിവുമായ് ഞാൻ പകർന്നേകിയൊ
രോമൽക്കവിതയുമെങ്ങോ മറഞ്ഞുപോയ്..
ഉലയിലൂതി മൂർച്ചയേകിയ വാക്കുകൾ
ഉള്ളത്തിലെങ്ങോയെരിഞ്ഞു പൊലിഞ്ഞുപോയ്....

കടമിഴിക്കോണിലായ് ഞാൻ നെയ്ത സ്വപ്നവും,
മിഴിനീർക്കണങ്ങളാൽ ചാരെയൊലിച്ചു പോയ്...

--- മിനി സുകുമാർ.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A